തമിഴ് ചലച്ചിത്ര നടന്‍ പ്രദീപ് കെ വിജയന്‍ (45) അന്തരിച്ചു. തമിഴ് ചലച്ചിത്ര നടന്‍ പ്രദീപ് കെ വിജയന്‍ (45) അന്തരിച്ചു. ചെന്നൈ പലവാക്കത്തുള്ള വീട്ടില്‍ പ്രദീപിനെ മരിച്ചനിലയില്‍കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. 


തെ​ഗിഡ‍ി, ടെഡ്ഡി, ഇരുമ്പുതിരൈ, രുദ്രന്‍, ഹേയ് സിനാമിക തുടങ്ങിയ ചിത്രങ്ങളില്‍ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.കൃഷ്ണന്‍ ജയരാജ് സംവിധാനം ചെയ്ത് 2013 ല്‍ പുറത്തെത്തിയ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് തമിഴ് സിനിമയില്‍ അരങ്ങേറുന്നത്. അശോക് സെല്‍വന്‍ നായകനായി 2014 ല്‍ പുറത്തെത്തിയ തെ​ഗിഡിയിലെ കഥാപാത്രമാണ് പ്രദീപിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ രാഘവലോറന്‍സ് ചിത്രം രുദ്രനാണ് അഭിനയിച്ചതില്‍ അവസാനം പുറത്തെത്തിയ ചിത്രം.

No comments:

Powered by Blogger.