സിബിൽ സ്കോർ തുടക്കമിട്ടു.



സിബിൽ സ്കോർ തുടക്കമിട്ടു. 


കന്നഡത്തിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ഈ മോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി) യുടെ ബാനറിൽ വിവേക് ശീകാന്ത് ആദ്യമായി മലയാളത്തിൽ ഒരു ചിത്രം നിർമ്മിക്കുന്നു.




ചിത്രം :



 "സിബിൽ സ്ക്കോർ "ഈ ചിത്രം പ്രശസ്ത സംവിധായകനായ ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ്  നിർമ്മിക്കുന്നത്. കെ.എം.ശശിധരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിതത്തിൻ്റെ പൂജാ ചടങ്ങുകൾ മെയ് ഇരുപത്തിനാല് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ഫോർട്ടിലുള്ള ലെമൺ പ്രൊഡക്ഷൻ ഹൗസിൽ വച്ചു നടന്നു.തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പങ്കെടുത്തു.തികഞ്ഞ സറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി  സോഹൻ സീനുലാൽ,, ദീപക് പ്രിൻസ് എന്നിവരാണ്. 


ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളുംഅണിനിരക്കുന്നു.സംഭാഷണം - അർജുൻ ടി. സത്യനാഥ്. ഛായാഗ്രഹണം: പ്രദീപ് നായർ , എഡിറ്റിംഗ്‌ - സോബിൻ.കെ.സോമൻ കലാസംവിധാനം. - ത്യാഗു തവനൂർമേക്കപ്പ് - പ്രദീപ് വിതുര ,കോസ്റ്റും - ഡിസൈൻ - ബ്യൂസി ബേബി ജോൺ,ക്രിയേറ്റീവ് ഹെഡ് - ശരത് വിനായക് .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ. കോ - ഡയറക്ടർ - സാംജി. ആൻ്റണി ലൈൻ പ്രൊഡ്യൂസർ - ദീപു കരുണാകരൻ.കോ- പ്രൊഡ്യൂസർ വിക്രംശങ്കർ,എക്സിക്യട്ടീവ് - പ്രൊഡ്യൂസർ - ഷാജി ഫ്രാൻസിസ്. പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സെന്തിൽകുമാർ. പ്രൊജക്റ്റ് ഡിസൈൻ -  മുരുകൻ.എസ്.


ജൂലൈ പതിനഞ്ചു മുതൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്താരംഭിക്കുന്നു .


വാഴൂർ ജോസ്.

No comments:

Powered by Blogger.