സുരേശൻ്റെയും സുമലതയുടെയും പ്രണയകഥ ഹൃദയഹാരിയാണ് .



Director :

Ratheesh Balakrishnan Poduval .


Creative Director :

Sudheesh Gopinath.


Genre :

Fantasy Comedy Romantic Drama .


Platform :  

Theatre .


Language : 

Malayalam.


Time :

139 minutes 38 seconds .


Rating : 

3.5  / 5 .


Saleem P. Chacko .

CpK DesK 


സമീപകാലത്ത് ഏറെ കൗതുകവും പ്രതിക്ഷയും നൽകുന്ന ചിത്രമായി മാറിയിരിക്കുകയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത " സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ" .


മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിൽ സുരേശൻ തൻ്റെ പ്രണയിനിയുടെ ഹൃദയം കീഴടക്കാൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം .


രാജേഷ് മാധവൻ ( സുരേശൻ ) ,ചിത്ര നായർ ( സുമലത ) , കുഞ്ചാക്കോ ബോബൻ ( കൊഴുമ്മൽ രാജീവൻ ) , ശരത് രവി ( ഭഗവതി ) ജിനു ജോസഫ് ( സാംസൺ ടി.വി ) , സുധീഷ് ( സുധാകരൻ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കുഞ്ഞികൃഷ്ണൻ മാഷ്,ബാബു അന്നൂർ, ഉണ്ണിരാജ  , അനീഷ് ചെമ്പരത്തി, ലക്ഷമണൻ മന്ദ്യത്ത്  എന്നിവരോടെപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. അതിഥി താരമായി സംവിധായകനും വേഷമിടുന്നു .

  

നമ്മുടെ നായകസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു കൊണ്ടാണ് ഈ ചിത്രത്തിലെ നായകനേയും നായികയേയുംഅവതരിപ്പിച്ചിരിക്കുന്നത്. ഇതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതിലെ പ്രധാന ഘടകം എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.


അവതരണത്തിലും, കഥയിലും, കാസ്റ്റിംഗിലുമൊക്കെയായി നിരവധി കൗതുകങ്ങൾ ഒളിപ്പിച്ചു കൊണ്ടാണ് സംവിധായകനായ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ ഈ ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.


ഗാനങ്ങൾ : വൈശാഖ് സുഗുണൻ, സംഗീതം : ഡോൺ വിൻസന്റ് , ഛായാഗ്രഹണം : സബിൻ ഊരാളു കണ്ടി. എഡിറ്റിംഗ്‌ : ആകാശ്, തോമസ്, കലാ സംവിധാനം : ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി .പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ പി.ആർ.ഓ :വാഴൂർ ജോസ് എന്നിവരാണ് അണിയറ ശിൽപ്പികൾ.


സിൽവർ ബെസ്റ്റുഡിയോസ് സിൽവർ ബ്രോമൈഡ് പിക്ച്ചേർസ് എന്നീ ബാനറുകളിൽ ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .


രാജേഷ് മാധവൻ , സുധീഷ് എന്നിവരുടെ അഭിനയം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് . ഫാൻ്റസി പശ്ചാത്തലത്തിൽ വ്യത്യസ്തമായ കഥയാണ് സിനിമ പറയുന്നത് . എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കുമിത്. വ്യത്യസ്ത രീതിയിൽ കഥ പറയാനാണ് സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നത് . 


ഇതൊരുക്ലാസിക്പ്രണയലേഖനമാണ്.സിനിമയ്ക്കുള്ളിലെ രാഷ്ട്രീയം വിരൽ ചൂണ്ടുന്നതും വർത്തമാനകാല സമൂഹത്തിലേക്ക് തന്നെയാണ്. രതീഷ് പൊതുവാൾ താങ്കൾക്ക് മാത്രമേ ഇത്തരത്തിൽ ഒരു സിനിമ പ്രേക്ഷകനിലേക്ക് എത്തിക്കാൻ പറ്റൂ.





 

No comments:

Powered by Blogger.