" മാർക്കോ" ആദ്യഘട്ടം പൂർത്തിയായി.
" മാർക്കോ" ആദ്യഘട്ടം പൂർത്തിയായി.


ഉണ്ണി മുകുന്ദൻ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന "മാർക്കോ" എന്ന ചിത്രത്തിൻ്റെ മൂന്നാർ ഷെഡ്യൂൾ പൂർത്തിയാക്കി കൊച്ചിയിലേക്ക് ഷിഫ്റ്റായി.


ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരിഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു സെൽവരാജ് നിർവ്വഹിക്കുന്നു.പതിനഞ്ചു ദിവസത്തോളം നീണ്ടുനിന്ന മൂന്നാറിലെ ചിത്രീകരണത്തിൽ ചിത്രത്തിലെ നിർണ്ണായകമായ ത്രില്ലർ രംഗങ്ങളാണ് ചിത്രീകരിക്കപ്പെട്ടത്.


ഒന്നരമാസക്കാലം കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണമുണ്ടാകും.കൊച്ചി ഷെഡ്യൂൾ പൂർത്തിയാക്കിയാൽ ഉടൻ വിദേശരംഗങ്ങൾചിത്രീകരിക്കുവാനായി പുറപ്പെടും. ഗ്രീസാണ് മറ്റൊരു ലൊക്കേഷൻ.


സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തിതരേജ, ദിനേശ് പ്രഭാകർ, ,മാത്യു വർഗീസ്, അജിത് കോശി, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.പ്രശസ്ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.ഒപ്പം നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.


പൂർണ്ണമായും ആക്ഷൻ ത്രില്ലർ,വയലൻസ് ചിത്രമായ "മാർക്കോസ് "സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമായിരിക്കും.ഇൻഡ്യൻ സ്ക്രീനിലെ ഏറെ ഹരമായ രവി ബസ്രൂർ ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ.എഡിറ്റിംഗ്- ഷെമീർ മുഹമ്മദ്,കലാസംവിധാനം സുനിൽ ദാസ്,മേക്കപ്പ്-സുധി സുരേന്ദ്രൻ,കോസ്റ്റ്യും ഡിസൈൻ-ധന്യാ ബാലകൃഷ്ണൻ,സ്റ്റിൽസ്-നന്ദുഗോപാലകൃഷ്ണൻ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ബിനുമണമ്പൂർ,പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൾട്ടന്റ്-വിപിൻ കുമാർ മാർക്കറ്റിംഗ് 10ജി മീഡിയ,പി ആർ ഒ-എ എ എസ് ദിനേശ്, വാഴൂർ ജോസ് .

No comments:

Powered by Blogger.