ഇനി പണ്ടൊരിക്കൽ കൊച്ചിയിൽ നടന്നത് എന്താണെന്ന് അറിയണ്ടേ..? മെയ് 31 ന് തിയറ്ററിലേക്ക് വരൂ..!


 


ഇനി പണ്ടൊരിക്കൽ കൊച്ചിയിൽ നടന്നത് എന്താണെന്ന് അറിയണ്ടേ..? മെയ് 31 ന് തിയറ്ററിലേക്ക് വരൂ..!


നാദിർഷായുടെ ONCE UPON A TIME IN കൊച്ചി " മെയ് 31ന് റിലീസ് ചെയ്യും .


കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍  നിർമ്മിച്ച് നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 


"വൺസ് അപോൺ എ ടൈം ഇൻ കൊച്ചി "  എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായകനാകുന്നു. 


നാദിർഷാ - റാഫി കൂട്ടുകെട്ട്  ഇത് ആദ്യമായാണ്. റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിർഷയുടെ സ്വപ്നമായിരുന്നു.അത് യാഥാർത്ഥ്യമാകുമ്പോൾ റാഫിയുടെ മകൻ മുബിൻ ചിത്രത്തിലെ നായകനായി. മലയാളികൾക്ക് മുൻപിൽ വീണ്ടുമൊരു പുതുമുഖ നായകനെ  നാദിർഷ അവതരിപ്പിക്കുന്നു. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും  മുഖ്യ വേഷത്തിൽ എത്തുന്നു. ദേവിക സഞ്ജയ്  ആണ് നായിക. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹകൻ ഷാജി കുമാർ,എഡിറ്റർ ഷമീർ മുഹമ്മദ്. പ്രോജക്ട് ഡിസൈനർ സൈലക്സ് എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനിംഗ് സന്തോഷ് രാമൻ,മേക്കപ്പ് റോണെക്സ് സേവ്യർ, കോസ്റ്റ്യൂം അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായണൻ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ. 


സലിം പി.ചാക്കോ .

No comments:

Powered by Blogger.