കാർത്തി നായകനാകുന്ന 27- മത്തെ ചിത്രം " മെയ്യഴകൻ " സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .കാർത്തി നായകനാകുന്ന  27- മത്തെ ചിത്രം " മെയ്യഴകൻ " സിനിമയുടെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


കാർത്തി , അരവിന്ദ് സ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന  ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് സി. പ്രേംകുമാറാണ് . ജ്യോതിക , സൂര്യ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് .


മഹീന്ദ്രൻ ജയരാജ് ഛായാഗ്രഹണവും , ഗോവിന്ദ് വസന്ത സംഗീതവും , കാർത്തിക് നീത ഉമാദേവി എന്നിവർ ഗാനരചനയും , ആർ ഗോവിന്ദരാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. രാജീവൻ പ്രൊഡക്ഷൻ ഡിസൈൻ , കണ്ണൻ സുന്ദരം , എൻ അരവിന്ദൻ എന്നിവർ സഹ സംവിധാനവും , ബി. സെന്തിൽകുമാർ ചീഫ് പ്രൊഡക്ഷൻ കൺട്രോളർ , ശുഭശ്രീ, കാർത്തിക് എന്നിവർ കോസ്റ്റ്യൂം ഡിസൈനർ , ഗോപി പ്രസന്ന പബ്ളിസിറ്റി ഡിസൈനർ , വി. മുരുകൻ മേക്കപ്പ് , ജോൺസൺ അജയകുമാർ  പി.ആർ.ഓമാർ എന്നിവരാണ് അണിയറ ശിൽപ്പികൾ .


സലിം പി .ചാക്കോ.

No comments:

Powered by Blogger.