തലവൻ മെയ് 24ന് തിയേറ്ററുകളിലേക്ക് .


 


തലവൻ മെയ് 24ന് തിയേറ്ററുകളിലേക്ക് .




ജിസ് ജോയിയുടെ സംവിധാനത്തിൽ പൂർണ്ണമായും ഒരു പൊലീസ് കഥതികഞ്ഞ ഉദ്വേഗത്തോടെ അവ  അവതരിപ്പിക്കുന്ന തലവൻ എന്ന ചിത്രം മെയ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്നു. ഒരു കേസന്വേഷണം രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിലുള്ള അന്വേഷണവും അവർക്കിടയിലെ കിടമത്സരങ്ങളുമെല്ലാം കോർത്തിണക്കിയുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.


അരുൺ നാരായണൻപ്രൊഡക്ഷൻസ്, ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായണനും, സിജോ സെബാസ്റ്റ്യനും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയുമാണ്   കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തലവൻ ബിജു മേനോനാണോ, ആസിഫ് അലിയാണോ എന്ന സസ്പെൻസ് നിലനിർത്തി ക്കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്കു പുറമേ പ്രമുഖ താരങ്ങളായ: ദിലീഷ് പോത്തൻ, കോട്ടയം നസീർ, അനുശ്രീ ,മിയാ ജോർജ്, ശങ്കർ രാമകൃഷ്ണൻ, ജോജി.കെ.ജോൺ,.. ദിനേശ്, നന്ദൻ ഉണ്ണി, അനുരൂപ്, ബിലാസ് എന്നിവരും പ്രധാന താരങ്ങളാണ്.


ശരത് പെരുമ്പാവൂർ ,ആനന്ദ് തേവർ കാട്ട് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് -സൂരജ്.ഈ.എസ്. 'കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റും - ഡിസൈൻ -ജിഷാദ് ഷംസുദീൻ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാഗർ.ഗാനങ്ങൾ - ജിസ് ജോയ്.സംഗീതം - ദീപക് ദേവ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌ - ഷെമീജ് കൊയിലാണ്ടി.പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ.സെൻട്രൽപിക്ച്ചേഴ്‌സ് ഈ ചിത്രം വിതരണം ചെയ്യും .


വാഴൂർ ജോസ്.

No comments:

Powered by Blogger.