വിനീത് കുമാർ സംവിധാനം ചെയ്യുന്ന പവി കെയർടേക്കറിലേ " പിറകിൽ ആരോ.... "എന്ന് തുടങ്ങുന്ന അതിമനോഹരമായ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി .



വിനീത് കുമാർ സംവിധാനം ചെയ്യുന്ന പവി കെയർടേക്കറിലേ " പിറകിൽ ആരോ.... "എന്ന് തുടങ്ങുന്ന അതിമനോഹരമായ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി .


Watch now :- 


https://youtu.be/UTH-qUUyPf4



ജനപ്രിയ നായകൻ ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരുള്ള, വിനീത് കുമാർ സംവിധാനം ചെയ്യുന്ന "പവി കെയർ ടേക്കർ" എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.ഷിബു ചക്രവർത്തി എഴുതിയ വരികൾക്ക് മിഥുൻ മുകുന്ദൻ സംഗീതം പകരുന്ന് കപിൽ കപിലൻ ആലപിച്ച " പിറകിലാരോ വിളിച്ചോ..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.


ഏപ്രിൽ 26ന് തിയേറ്റുകളിൽ എത്തുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവർക്കൊപ്പംപുതുമുഖ നായികമാരായജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു.


ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് "പവി കെയർ ടേക്കർ". 


കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഛായാഗ്രഹണം-സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്- അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ-ദീപു ജോസഫ്,ഗാനരചന- ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ-നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത്കരുണാകരൻ,അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ രാജൻ, കോസ്റ്റ്യൂംസ്-സഖി എൽസ,മേക്കപ്പ് -റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത്‌ ശ്രീനിവാസൻ,സൗണ്ട് മിക്സിങ്-അജിത് കെ ജോർജ്,സ്റ്റിൽസ് - രാംദാസ് മാത്തൂർ, ഡിസൈൻസ്- യെല്ലോ ടൂത്,ഡിജിറ്റൽ മാർക്കറ്റിംഗ്-സുജിത് ഗോവിന്ദൻ,കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.