" ഭരതനാട്യം " ചിത്രീകരണം പൂർത്തിയായി .



" ഭരതനാട്യം " ചിത്രീകരണം പൂർത്തിയായി .


തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാനമ്പ്യാർ, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.വെബ്, ഷോർട്ട് ഫിലിമുകളിലൂടെശ്രദ്ധേയനായ കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.


ഇടത്തരം ഗ്രാമ പശ്ചാത്തലത്തിൽ, നാട്ടിലെ പ്രബലമായ കുടുംബത്തെ  പ്രധാനമായും കേന്ദ്രീകരിച്ചുള്ള ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രം. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളുമൊക്കെ ഈ ചിത്രം പങ്കുവയ്ക്കുന്നു.ക്ഷേത്രക്കമ്മറ്റികളിലുംനാട്ടിലെപൊതുക്കാര്യങ്ങളിലുമൊക്കെ സജീവ സാന്നിദ്ധ്യമുള്ള ഒരു യുവാവിനെ പ്രധാനമായും കേന്ദ്രീകരിച്ചാണു് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.


സൈജു ക്കുറുപ്പാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.' ചിരിയും ചിന്തയും നൽകി, നമ്മുടെ നിത്യജീവിതത്തിൽ നാം എപ്പോഴും കാണുന്ന ഒരു കുപാത്രമാണിത്.ഈ കഥാപാത്രത്തെ സൈജു ക്കുറുപ്പ് ഏറെ ഭദ്രമാക്കുന്നു.സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ഗംഗ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം)ശ്രുതി സുരേഷ് പ്രാൽ തൂജാൻവർ ഫെയിം)എന്നിവരും പ്രധാന വേഷമണിയുന്നു


മനു മഞ്ജിത്തിൻ്റ വരികൾക്ക് സാമുവൽ എ ബി ഈണം പകർന്നിരിക്കുന്നു.ഛായാഗ്രഹണം - ബബിലു അജു .എഡിറ്റിംഗ് - ഷഫീഖ്- വി.ബി,മേക്കപ്പ് - മനോജ് കിരൺ രാജ്കോസ്റ്റം ഡിസൈൻ -സുജിത് മട്ടന്നൂർകലാസംവിധാനം - ബാബു പിള്ളചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംസൺ സെബാസ്റ്റ്യൻ പ്രൊഡക്ഷൻ എക്സിക്കുട്ടീസ്.- കല്ലാർ അനിൽ ,ജോബി ജോൺ,പ്രൊഡക്ഷൻ കൺട്രോളർ-ജിതേഷ് അഞ്ചു മന,പി.ആർ. ഓ വാഴൂർ ജോസ് തുടങ്ങി യവരാണ് അണിയറ ശിൽപ്പികൾ .


സലിം പി . ചാക്കോ .



No comments:

Powered by Blogger.