" ഒരു കട്ടിൽ ഒരു മുറി " ട്രയിലർ പുറത്തിറങ്ങി .



" ഒരു കട്ടിൽ ഒരു മുറി "  ട്രയിലർ പുറത്തിറങ്ങി .


ഒരു കട്ടിലിനെ ഇങ്ങനെ സ്നേഹിക്കുന്ന ഒരാളിനെ ഞാനാദ്യമായിട്ടാണ്കാണുന്നത് ..ഇതു എൻ പ്രിയമാനപുരുഷനും ഞാനും ഏഴുമാനവും ഒമ്പോതു നാളും സേന്തു പടുത്ത കട്ടിൽ ... എൻ ഉയിരു കെടച്ച മാതിരി .ഒരു കട്ടിലിൻ്റെ മഹാത്മ്യം വിവരിക്കുകയാണ് അക്കമ്മ എന്ന  തമിഴ് സ്ത്രീ... താനും ഭർത്താവും ഏഴു മാസവും ഒമ്പതു ദിവസവും ഒന്നിച്ചു കിടന്ന കട്ടിൽ... അവർ ഈ കട്ടിലിനെ സ്വന്തം ജീവൻ പോലെ കരുതുന്നു. 


https://youtu.be/Fa5wIipT0L0?si=jzRFRt43daX_gA4n


ഷാനവാസ്.കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിൻ്റെ ആദ്യ ട്രയിലറിലെ ചില സംഭാഷണങ്ങളാണ്. അക്കമ്മയെഇവിടെപ്രതിനിധീകരിക്കുന്നത് പൂർണ്ണിമ ഇന്ദ്രജിത്താണ്. വിജയരാഘവൻ, രഘുനാഥ് പലേരി ഹക്കിം ഷാ പ്രിയംവദാ കൃഷ്ണൻ എന്നിവരും ഈ ട്രയിലറിൽ പ്രത്യക്ഷപ്പെടുന്നു .എല്ലാവരുടേയും സംസാരത്തിൽ ചെന്നെത്തുന്നത്. അന്തിയുറങ്ങാൻ ഒരു മുറിയും, കട്ടിലുമാണ്. അക്കമ്മ ജീവൻ തുല്യം സ്നേഹിക്കുന്ന ഈ കട്ടിൽ പ്രസക്തമാകുന്നത് ഇതിന് ചില അവകാശികൾ കൂടി എത്തുന്നതോടെയാണ്- അതിൻ്റെ ചുരുളുകളാണ്അൽപ്പംഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ ഷാനവാസ്.കെ. ബാവാക്കുട്ടി അവതരിപ്പിക്കുന്നത്.


തൊട്ടപ്പൻ, കിസ്മത്ത്. തികച്ചും വ്യത്യസ്ഥമായ ചിത്രങ്ങൾ ഒരുക്കിയ ഷാനവാസ്. കെ. ബാവാക്കുട്ടിയുടെ ഈ ചിത്രവും ഏറെ വ്യത്യസ്ഥവും ചർച്ചാവിഷയവും ആകാൻ ഏറെ സാദ്ധ്യതയുള്ളതാണ്.ഹക്കിം ഷാ. പ്രിയംവദാ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജനാർദ്ദനൻ, ഷമ്മി തിലകൻ ഗണപതി,ജാഫർ ഇടുക്കി സ്വാതി ദാസ് പ്രഭു,പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാര പിള്ള വിജയകുമാരാർ പ്രഭാകരൻ ഉണ്ണിരാജാ, ഹരിശങ്കർ, രാജീവ്.വി. തോമസ്. ദേവരാജൻ കോഴിക്കോട്, ജിബിൻ ഗോപിനാഥ്, രഘുനാഥ് പലേരിയുടേതാണു തിരക്കഥ ഗാനങ്ങൾ - അൻവർ അലി, രഘുനാഥ് പലേരി, സംഗീതം - അങ്കിത് മേനോൻ വർക്കി,ഛായാഗ്രഹണം. എൽദോസ് ജോർജ്,എഡിറ്റിംഗ് മനോജ്. സി.എസ്.കലാസംവിധാനം - അരുൺ ജോസ്.മേക്കപ്പ് - അമൽ പീറ്റർ. കോസ്റ്റ്യും ഡിസൈൻ- നിസ്സാർ റഹ്മത്ത്, 'പോസ്റ്റ് പ്രൊഡക്ഷൻ കോ-ഓർഡിനേറ്റേഴ്സ് - അരുൺ ഉടുമ്പു ഞ്ചോല, അഞ്ജുപിറ്റർ.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ബാബു രാജ്മനിശ്ശേരി. പ്രൊഡക്ഷൻ എക്സിക്കുട്ടിവ് ഷിബു പന്തലക്കോട്.പ്രൊഡക്ഷൻ കൺട്രോളർ - എൽദോസെൽവരാജ്.


സപ്തതരംഗ ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.സപ്ത തരംഗ് ഈചിത്രംപ്രദർശനത്തിനെത്തിക്കുന്നു.


വാഴൂർ ജോസ്.


എ.എസ് ദിനേശ് .

No comments:

Powered by Blogger.