സിതാര കൃഷ്ണകുമാർ ആലപിച്ച "മതിവരാതിനിയുമേ" എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി.



സിതാര കൃഷ്ണകുമാർ ആലപിച്ച  "മതിവരാതിനിയുമേ" എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി.


സിതാര കൃഷ്ണകുമാർ ആലപിച്ച . "മതിവരാതിനിയുമേ" എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി . ആഷിക അശോകനും സാജൽ സുദർശനും ഒന്നിക്കുന്ന റൊമാന്റിക് ഹസ്വചിത്രം ട്രൂത്ത് ഓർ ഡയറിലെ  പ്രണയഗാനമാണ് റിലീസായത്.



https://youtu.be/c9lS2KR3Nd0?si=OZZTqfMmuxRiYnvr



സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം വൈറൽ ആയി കൊണ്ടിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ അനൂപ് പൊന്നാനി എഴുതി നിഖിൽ പ്രഭയാണ് ഈണം പകർന്നിരിക്കുന്നത്.




പ്രണയത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് സൺസിയാണ്. അജിത്തും ക്രിസ്റ്റീനയും തമ്മിലുള്ള പ്രണയമാണ് ഇതിന്റെ ഉള്ളടക്കം.  ക്രിസ്റ്റീനയുടെയും അജിത്തിന്റെയും പ്രണയവും അതേതുടർന്ന് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവവികാസങ്ങളും ഒരു സിനിമാറ്റിക് സ്റ്റൈലിൽ അവതരിപ്പിച്ചിരിക്കുകയാണ് വൈശാഖ് ഇവിടെ. അജിത് ആയി സാജലും ക്രിസ്റ്റീനയായി ആഷിക അശോകനും എത്തുന്ന ചിത്രത്തിന്റെ ഡി ഓ പി ഡോമിനിക് സാവിയോ ആണ്. വൈശാഖ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ സ്റ്റാനി സ്റ്റീഫൻ ആണ്. 




ഇന്റിമെസി ഡയറക്ടർ അങ്കിത അർജുനാണ്.തിരക്കഥ ഡോമിനിക് സാവിയോയും സ്റ്റാനി സ്റ്റീഫനും ആണ്. മ്യൂസിക് നിഖിൽ പ്രഭ, ബാക്ക്ഗ്രൗണ്ട് സ്കോർ കിരൺ ജോസ്,എഡിറ്റർ സ്റ്റാനി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ അനി വി രാജു, മേക്കപ്പ് പ്രണവ് വാസൻ, പി ആർ ഓ സുനിത സുനിൽ, പോസ്റ്റർഡേവിഡ്ബെക്ക്ഹാം എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.