മലയാള സിനിമ പി.വി.ആർ ബഹിഷ്കരിച്ച സംഭവം; നഷ്ടം നികത്താതെ പി.വിആറിന് മലയാള സിനിമ നൽകില്ല: ബി. ഉണ്ണികൃഷ്ണൻ.





വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പി.വി.ആറും പ്രൊഡ്യൂസേഴ്സ്അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പി.വി.ആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചത് പ്രതിഷേധാർഹമാണെന്ന്  ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 


നിർത്തിവെച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നിർമ്മാതാക്കൾക്ക് പി.വി.ആർ ഗ്രൂപ്പ് നൽകണം. നഷ്ടം നികത്തിയില്ലെങ്കിൽ സമരം തെരുവിലേക്ക്വ്പിക്കേണ്ടിവരും പി. വി. ആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലാണ് തർക്കം .ഒരു മലയാള സിനിമയും പി. വി.ആറിൻ്റെ സ്ക്രീനുകളിൽ പ്രദർശിപ്പി ക്കുന്നില്ല . നമ്മുടെ സംസ്ഥാനത്ത് ആയതുകൊണ്ടാണ് പി.വി. ആറിൻ്റെ ഏക പക്ഷിയ നിലപാടെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. 


പ്രശ്നപരിഹാരം ഉണ്ടാവുന്നതുവരെ പി.വി.ആറിൻ്റെ തിയേറ്ററുകളിൽ മലയാള സിനിമ നൽകില്ല. " ആടുജീവിതം"നോട്ടീസുപോലുമില്ലാതെയാണ് പ്രദർശനം നിർത്തിയതെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. 


"റിലീസിന്റെ തലേദിവസമാണ് പിവിആറിൽ നമ്മുടെ സിനിമ കളിക്കില്ലെന്ന് അവര് പറയുന്നത്, നമ്മളെന്താ ചെയ്യാ..." സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞു. 


സിബി മലയിൽ , രൺജി പണിക്കർ , സോഹൻ സീനുലാൽ , വിശാഖ് സുബ്രഹ്മണ്യം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

No comments:

Powered by Blogger.