ചില തോൽവികൾക്ക് വിജയത്തെക്കാൾ മധുരമുണ്ട് : " ഒരു സർക്കാർ ഉത്പന്നം " .




Director : 
T.V Ranjith 



Genre :

Drama , Comedy. 


Platform :  

Theatre.


Language : 

Malayalam  


Time : 

115 minutes 24 Seconds.



Rating : 4 / 5 .



Saleem P. Chacko .



 

സുബീഷ് സുധി,ഷെല്ലി എൻ. കുമാർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ടി .വി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ്  " ഒരു  സർക്കാർ ഉത്പന്നം". ഇക്കഴിഞ്ഞ ദിവസം അന്തരിച്ച നിസാം റാവുത്തറാണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും  ഒരുക്കിയിരിക്കുന്നത്. 



സർക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി അച്ചാംതുരുത്തിലെ ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നർമ്മത്തിൽ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം. 




സുബീഷ് സുധി (  മവ്വനാൽ പ്രദീപൻ ) , ഷെല്ലി എൻ. കുമാർ ( ശ്യാമ ) , അജു വർഗ്ഗീസ് ( ഹെൽത്ത് ഇൻസ് പെകടർ  ബാബുസേനൻ) ഗൗരി ജി. കിഷൻ ( ആശാ വർക്കർ ദിവ്യ ) , വിനീത് വാസുദേവൻ ( സുഭാഷ് ) , ജാഫർ ഇടുക്കി ( പാർട്ടി നേതാവ് സ.രാജൻ  ) , ദർശന എസ്. നായർ ( അഡ്വ. ഹരിത ) , ഹരീഷ് കണാരൻ ( ഗണേശൻ ) , ലാൽ ജോസ് ( ദാസേട്ടൻ ) ,ജോയിമാത്യൂ ( ഹൈക്കോടതി ജഡ്ജി ) , വിജയ് ബാബു ( ഗവൺമെൻ്റ് പ്ലീഡർ ) , ഗോകുലൻ ( ഓട്ടോ ഡ്രൈവർ ) വിവിധ കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു .




ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗനാഥൻ,ടി വി കൃഷ്ണൻ തുരുത്തി,കെ സി രഘുനാഥ് എന്നിവർ ചേർന്നാണ് ചിത്രംനിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം അൻസാർ ഹായും , ജിതിൻ ടി. കെ എഡിറ്റിംഗും , അജ്മൽ ഹസ്ബുള്ള സംഗീതവും , റോണക്സ് സേവ്യർ മേക്കപ്പും , സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. നാഗരാജ്എക്സിക്യൂട്ടിവ്പ്രൊഡ്യൂസറും , രഘുനാഥ് വർമ്മ ക്രിയേറ്റിവ് ഡയറ്കടറുമാണ് .



സെൻസർ ബോർഡിൻ്റെഇടപെടിലിനെ തുടർന്ന് " ഒരു ഭാരത സർക്കാർ ഉത്പന്നം " എന്ന പേരിലെ " ഭാരത " ഉപേക്ഷിച്ച് " ഒരു സർക്കാർ ഉത്പനം " എന്ന പേര് മാറ്റിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുന്നത് .



ആരോഗ്യമേഖലയിൽ പ്രവർത്തിച്ചതും കൊണ്ട്തിരക്കഥാകൃത്തിൻ്റെ രചന മികവുറ്റതായി . തിരക്കഥ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.ആശാ, ആരോഗ്യമേഖലയിലെയുംപ്രവർത്തകരുടെപ്രവർത്തനങ്ങൾഎടുത്ത്പറയുന്നു.എൻഡോസൾഫാൻ ഉൾപ്പടെയുള്ള വിഷയങ്ങൾ പ്രമേയത്തിൽ ഉൾപ്പെടുത്തി.



NSV ( No - Scalpel Vasectomy ) മൂലം ഉണ്ടായ പിഴവ്  മൗവ്വനാൽ പ്രദീപനും , ഭാര്യ ശ്യാമയും നേരിടുന്ന വിഷയങ്ങൾ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു. ഇത്തരം വിഷയങ്ങളിൽ പൊതു സമൂഹത്തിൻ്റെ പ്രതികരണങ്ങൾ ചൂണ്ടികാണിക്കുന്നു.  ഈ  വിഷയത്തിൽ ഹൈക്കോടതി എടുത്ത നിലപാട് ശ്രദ്ധേയം .



സുബീഷ് സുധി നായകവേഷത്തിൽ തിളങ്ങി . വേറിട്ട അഭിനയവുമായി സംവിധായകൻ ലാൽജോസ് , ഷെല്ലി എൻ. കുമാർ തുടങ്ങിയവർ പ്രേക്ഷക മനസിൽ ഇടം നേടി. മനോഹരമായ  കൊച്ചു ചിത്രം കൂടി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയുമാണ്. എല്ലാത്തരത്തിലുള്ള പ്രേക്ഷകർ കാണേണ്ട സിനിമയാണിത്. 


 

" അങ്ങനെ ഇന്ത്യ ചൈനയെ തോൽപ്പിച്ചു " '












No comments:

Powered by Blogger.