കുഞ്ഞാലി മരയ്ക്കാറെ കുറിച്ചുള്ള മിഥുൻ മുരളിയുടെ ഇംഗ്ലീഷ് നോവൽ "നൈറ്റ് ഓഫ് ദി സീ" മോഹൻലാലിന് സമ്മാനിച്ചു.




കുഞ്ഞാലി മരയ്ക്കാറെ കുറിച്ചുള്ള മിഥുൻ മുരളിയുടെ ഇംഗ്ലീഷ് നോവൽ "നൈറ്റ് ഓഫ് ദി സീ" മോഹൻലാലിന് സമ്മാനിച്ചു.


വെള്ളിത്തിരയിൽ കുഞ്ഞാലി മരയ്ക്കാർ ആയി അഭിനയിച്ച മോഹൻലാലിന് കുഞ്ഞാലി മരയ്ക്കാരെ കുറിച്ചുള്ള ഇംഗ്ലീഷ് നോവൽ സമ്മാനിച്ചു.സിനിമയുടെ കഥയുമായിയാതൊരുസാമ്യവുമില്ലാത്ത ഇംഗ്ലീഷ് നോവൽ ആണ് "നൈറ്റ് ഓഫ് ദി സീ". ഷൂട്ടിങ് ലൊക്കേഷനിൽ കുടുംബസമേതം എത്തിയാണ് മോഹൻലാലിന് പുസ്തകം നേരിട്ട് നൽകിയത്.


കുഞ്ഞാലി മരയ്ക്കാരെ കുറിച്ചുള്ള ഹിസ്റ്റോറിക്കൽ ഫാന്റസി നോവൽ ആണ് PM Yuva Award ലഭിച്ച “നൈറ്റ് ഓഫ് ദ സീ” (Knight of the sea). മിഥുൻ മുരളിയുടെ രണ്ടാമത്തെ പുസ്തകം ആണിത്. പി.എം.യുവഎഴുത്തുകാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട മിഥുൻ മുരളി നേരത്തെ രാഷ്ട്രപതി ഭവന്റെ ക്ഷണം സ്വീകരിച്ച്ഡൽഹിയിലെത്തി പ്രസിഡന്റ് ദ്രൗപതി മുർമുവിന് പുസ്തകം സമ്മാനിച്ചിരുന്നു. കലാ സാഹിത്യ രചനാ ശിവിറിന്റെ ഉദ്ഘാടന പതിപ്പിന്റെ ഭാഗമായി മിഥുന്റെ പുസ്തകം രാഷ്ട്രപതി ഭവനിൽ പ്രദർശിപ്പിച്ചപ്പോൾ വിശിഷ്ട വ്യക്തികളുടെ അഭിനന്ദനങ്ങൾ നേടി.


നാഷണൽ ബുക്ക് ട്രസ്റ്റ് (NBT) പ്രസിദ്ധീകരിച്ച നോവൽകഴിഞ്ഞ വർഷത്തെ (2023) ന്യൂഡൽഹി അന്താരാഷ്ട്ര പുസ്തക മേളയിൽ വച്ച് നോബൽ അവാർഡ് ജേതാവ് ആനി ഏർണോ ആയിരുന്നു പ്രകാശനം നിർവ്വഹിച്ചത്.ആറു ചെറുകഥകളുടെ സമാഹാരമായ "Letter to the womb" മിഥുൻ മുരളിയുടെ ആദ്യ ഇംഗ്ലീഷ് പുസ്തകം.തിരുവനന്തപുരം മാർ ഇവാനിയേസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറാണ് മിഥുൻ മുരളി.തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പി.ആർ.ഓ മുരളി കോട്ടയ്ക്കക ത്തിന്റേയും, സെക്രട്ടറിയേറ്റ് ധനകാര്യ വിഭാഗം അണ്ടർ സെക്രട്ടറി കെ.ബി.മീനാംബിക യുടേയും മകനാണ്.



തിരുവനന്തപുരം നേമത്ത് കുടുംബന്നൂർ, തിരുവാതിരയിൽ താമസിക്കുന്നു.

No comments:

Powered by Blogger.