"എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ" സമൂഹത്തിന് വേണ്ടിയെടുത്ത കുടുംബചിത്രം : സംവിധായകൻ ഷിജു പനവൂർ



"എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ" സമൂഹത്തിന് വേണ്ടിയെടുത്ത കുടുംബചിത്രം : സംവിധായകൻ ഷിജു പനവൂർ



നിരവധി ഷോർട്ഫിലിമുകളിലൂടെ തൻ്റെ പ്രതിഭ പ്രകടിപ്പിച്ച കലാകാരനാണ് ഷിജു പനവൂർ. അദ്ദേഹത്തിൻ്റെ ആദ്യ ചിത്രമായ"എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ" നാളെ മുതൽ തിയേറ്ററുകളിലെത്തുകയാണ്.കേരളത്തിലെ എല്ലാ ജില്ലകളിലും 30 ലേറെ തിയേറ്ററുകൾ ചാർട്ട് ചെയ്തു കഴിഞ്ഞു. 




പത്മരാജ് രതീഷ്, രേണു സൗന്ദർ, ഷിജു പനവൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ"യുടെ പ്രചരണാർത്ഥം നടത്തിയ പ്രസ് മീറ്റിൽ നടൻ സജി വെഞ്ഞാറമൂട്, ശിവമുരളി, ഗായിക അഖില ആനന്ദ്, നിർമ്മാതാക്കളായ എ വിജയൻ,  ബൽരാജ് റെഡ്യാർ , പി.ആർ.ഓ. അജയ് തുണ്ടത്തിൽ എന്നിവർ സംവിധായകനൊപ്പം പങ്കെടുത്തു.


മാതാ ഫിലിംസിൻ്റെ രണ്ടാമത് നിർമ്മാണ സംരംഭം ആണിത്. അമ്മുവിൻ്റെയുംഅഞ്ചുവയസ്സുകാരിയായ മകൾ മിന്നുവിൻ്റെയും ഹൈറേഞ്ചിലേക്കുള്ള ബസ് യാത്രയിൽമാധവനെന്നഅപരിചിതനെ അവർപരിചയപ്പെടുന്നു.ആയാത്രയിൽ അയാൾ പല തരത്തിലും അവരെ സഹായിക്കുന്നു. അയാളുടെ പ്രവർത്തികളിൽ മുഴുവൻ ദുരൂഹതയാണ്. ഹൈറേഞ്ചിൽ എത്തി ബസ്സിൽ നിന്നിറങ്ങിയ അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തീർത്തും ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ചിത്രത്തിൻ്റെ തുടർ മുഹൂർത്തങ്ങൾ സഞ്ചരിക്കുന്നത്.പൗളി വിത്സൻ,  അരിസ്റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആൻ്റോ,  ഷിബു ലബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി,  നാൻസി തുടങ്ങി നിരവധി പേരുംചിത്രത്തിൽകഥാപാത്രങ്ങളാകുന്നു.


ബാനർ - മാതാ ഫിലിംസ്, രചന, സംവിധാനം- ഷിജു പനവൂർ, നിർമ്മാണം - എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഢി ആർ, ക്രിസ്റ്റിബായി .സി, ഛായാഗ്രഹണം - ജഗദീഷ് വി വിശ്വം, എഡിറ്റിംഗ് - അരുൺ ആർ എസ്, ഗാനരചന - സനിൽകുമാർ വള്ളിക്കുന്നം, സംഗീതം -രാജ്മോഹൻ വെള്ളനാട്, ആലാപനം - നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, റിലീസ് - മാതാ ഫിലിംസ്, പിആർഓ- അജയ് തുണ്ടത്തിൽ.

No comments:

Powered by Blogger.