" പുഷ്പകവിമാനം" ടൈറ്റിൽ പ്രകാശനം ചെയ്തു.
" പുഷ്പകവിമാനം" ടൈറ്റിൽ പ്രകാശനം ചെയ്തു.


നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‌ പുഷ്പകവിമാനം എന്നു നാമകരണം ചെയ്തിരിക്കുന്നു '


https://youtu.be/Af0xe-fb9G0?si=Auh0bcj8Ff_Y02X8


തിരുവനന്തപുരത്തു നടക്കുന്ന സിലബ്രേറ്റിക്രിക്കറ്റ്മത്സരത്തിനിടയിൽ അതിൽപങ്കെടുക്കുന്നഅഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തത്.സി സി എൽ. കേരളാ സ്ട്രൈക്കേഴ്സ് ഉടമയും തമിഴ് നടന്നു മായ രാജ്കുമാർ സേതുപതി,ഇടവേള ബാബു റിയാസ് ഖാൻ, ബിനീഷ് കൊടിയേരി തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്. .


ഈ ചിത്രത്തിൻ്റെ പ്രധാന ശിൽപ്പികളായ സംവിധായകൻ ഉല്ലാസ് കൃഷ്ണാ, നിർമ്മാതാവ് ജോൺ കുടിയാൻമല,നായകൻ സിജു വിൽസൻ, അജ്മൽ ഹസ്സൻ (,ആരിഫാ പ്രൊഡക്ഷൻസ്. ഡിസ്ട്രിബ്യൂഷൻ ) എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.കണ്ണൂരിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.


ഒരു മെയിൽ നഴ്സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും ജീവിതം രസാകരമായ മുഹൂർത്തങ്ങളിലൂടെഅവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.സിജു വിൽസൻനായകനായിഅഭിനയിക്കുന്ന ഈ ചിത്രത്തിൽ നമൃത ( വേല ഫെയിം) നായികയാകുന്നു.സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി ,ലെന, മനോജ്.കെ.യു., എന്നിവരും പ്രധാന താരങ്ങളാണ്.


സന്ദീപ് സദാനന്ദനും, ദീപു എസ്. നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.സംഗീതം - രാഹുൽ രാജ്.ഛായാഗ്രഹണം -രവിചന്ദ്രൻ,എഡിറ്റിംഗ് - അഭിലാഷ് മോഹൻ,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ അഭിലാഷ് നാരായണൻ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്-പ്രസാദ് നസ്യാങ്കാവ്പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.


രാജ്കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണാ റോണാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല നിർമിക്കുന്നുആരിഫാ പ്രൊഡക്ഷൻസ് ഈചിത്രംപ്രദർശനത്തിനെത്തിക്കുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.