എല്ലാ വർഷവും മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തിന് നിസാം റാവുത്തറിൻ്റെ പേരിൽ പുരസ്കാരം നൽകും .


തിരക്കഥാകൃത്ത് നിസാം റാവുത്തർ അനുസ്മരണം.പത്തനംതിട്ട :സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന തിരക്കഥാകൃത്ത് നിസാം റാവുത്തർ അനുസ്മരണം നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കടമ്മനിട്ട കരുണാകരൻ ഉദ്ഘാടനം ചെയ്തു.


എല്ലാ വർഷവും മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തിന് നിസാം റാവുത്തറിൻ്റെ പേരിൽ പുരസ്കാരം നൽകും .


സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എസ്. രാജേശ്വരൻ , അഡ്വ പി.സി. ഹരി , കെ.സി. വർഗ്ഗീസ്, ജോജി ചേന്തിയത്ത്, എ. ഗോകുലേന്ദ്രൻ , പി. സക്കീർശാന്തി എന്നിവർ പ്രസംഗിച്ചു .

No comments:

Powered by Blogger.