സമകാലീന പ്രസക്തിയുള്ള പ്രമേയവുമായി മഞ്ജിത് ദിവാകറിൻ്റെ " ദി സ്പോയിൽസ് " .




Director :
Manjith Divakar .


Genre :

Drama , Mystery 


Platform :  

Theatre.


Language : 

Malayalam  


Time : 

104 minutes 35 Seconds.



Rating : 3.75 / 5 .



Saleem P. Chacko .

CpK desK


മഞ്ചിത്ത് ദിവാകർ രചനയും  സംവിധാനവും  നിർവ്വഹിച്ച സമകാലിക പ്രസക്തിയുള്ള ചിത്രമാണ് "ദി സ്പോയിൽസ് " . വിശപ്പ് , അവകാശം , സ്വാതന്ത്ര്യം, സ്നേഹം എന്നിവയാണ് സിനിമയിലെ പ്രധാന ഘടകങ്ങൾ.മനുഷ്യന് വിലയില്ലാത്ത  ഈക്കാലത്താണ് ........


പത്മരാജൻ എന്ന വൃദ്ധൻ ട്രാൻസ്ജെൻഡർ ആഫിയയായെ സാമുഹ്യ വിരുദ്ധൻമാരിൽ നിന്ന് രക്ഷിക്കുന്നു. ആഫിയ പത്മരാജനെ തൻ്റെ ഫ്ലാറ്റിലേക്ക് കൂട്ടി കൊണ്ട് പോകുന്നു. സുഹൃത്ത് മാളവികയും ഇവർ തമ്മിൽ നല്ല ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നാൽ ഒരു ദിവസം പത്മരാജൻ അവിടെ നിന്ന് പോകുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം.എ.റഹിം, വിനീത് മോഹൻ എന്നിവരാണ്  പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിരിക്കുന്നത്. 


മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആര്യ ആദി ഇന്റർനാഷണലിന്റെ ബാനറിൽ എം എ ജോഷി,മഞ്ചിത്ത് ദിവാകർ എന്നിവർ സഹനിർമാതാക്കളാകുന്നു. സതീഷ് കതിരവേൽ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു.


ദർശന ഡിലൻ  , ശ്രുതിക സുരേഷ് , റിജു റാം ,അഖിൽ കവലൂർ, അക്ഷയ് ജോഷി,സജിത് ലാൽ, സന്തോഷ്‌ കുമാർ, ബക്കർ, സുനിൽ ബാബു, ഷൈജു ബി കല്ലറ, സതീശൻ, സാബു നീലകണ്ഠൻ നായർ, ഷൈൻ രാജ്, റിജു റാം, സജിഖാൻ, റിനു പോൾ, ആറ്റിങ്ങൽ സുരേഷ്, ഷീജു ഇമ്മാനുവൽ, ആദിദേവ്, അനശ്വര രാജൻ, ദർശ, സിനിമോൾ, ജിനീഷ്, ഷിജി സുകൃത, മുകരി, അനു ശ്രീധർമ എന്നിവരാണ് മറ്റു അഭിനേതാക്കൾ.


എഡിറ്റിംഗ്-ബിജിലേഷ് കെ ബി,കോ റൈറ്റർ-അനന്തു ശിവൻ,പ്രൊഡക്ഷൻ കാൺട്രോളർ-വിനോദ് കടക്കൽ,കല-അനീഷ് അമ്പൂരി,വസ്ത്രാലങ്കാരം-സതീഷ് പാരിപ്പള്ളി, മേക്കപ്പ്-സിബിരാജ്,സൗണ്ട് ഡിസൈനർ- അഭിറാം,സൗണ്ട് എഫെക്ട്-കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജിത്ത് ബാലകൃഷ്ണൻ, സെക്കൻഡ് യൂണിറ്റ് ക്യാമറ വിനിൽ വിജയ്,അസോസിയേറ്റ് ഡയറക്ടർ-സാബു ടി എസ്,കളറിസ്റ്റ്-ജോജി ഡി പാറക്കൽ, പ്രൊഡക്ഷൻ ഡിസൈനർ-എൻ എസ് രതീഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിസാർ ചാലക്കുടി,സ്റ്റിൽസ്- ഷാബു പെരുമ്പാവൂർ, പോസ്റ്റർ ഡിസൈനർ- ബൈജു ബാലകൃഷ്ണൻ, പി.ആർ. ഓ എ.എസ് ദിനേശ്, ശബരി  തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


" കൊച്ചിൻ Shadhi at ചെന്നൈ 03 " എന്ന ചിത്രത്തിന് ശേഷം മഞ്ജിത് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.അഞ്ജലി അമീർ ,എം.എ റഹീം ,പ്രീതി ക്രിസ്റ്റിന പോൾ എന്നീവരുടെ അഭിനയം എടുത്ത് പറയാം .


നമുക്ക് ചുറ്റുമുള്ള ഒരു പ്രധാന വിഷയത്തെനന്നായിഅവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. ഒരു യഥാർത്ഥവിഷയത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് രചന ഒരുക്കിയത് . കുടുംബ പശ്ചാത്തലത്തിലുള്ള വ്യത്യസ്ത ചിത്രമാണ് " ദി സ്പോയിൽസ് " .




No comments:

Powered by Blogger.