പ്രേംനസീർ സുഹൃത് സമിതി- ഉദയസമുദ്ര 6-ാമത് പ്രേംനസീർ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ചലച്ചിത്ര നടൻ ലാലു അലക്സിന്.



പ്രേംനസീർ സുഹൃത് സമിതി- ഉദയസമുദ്ര 6-ാമത് പ്രേംനസീർ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ചലച്ചിത്ര നടൻ ലാലു അലക്സിന്.

മികച്ച ചിത്രം: ഇരട്ട, മികച്ച സംവിധായകൻ രോഹിത് എം.ജി.കൃഷ്ണൻ മികച്ച നടൻ: ജോജു ജോർജ്, മികച്ച നടി : ശ്രുതി രാമചന്ദ്രൻ


തിരു: പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര സംഘടിപ്പിക്കുന്ന 6-ാമത് പ്രേംനസീർ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.


" 2024-ലെ പ്രേംനസീർ ചലച്ചിത്ര ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നടൻ ലാലുഅലക്സിന് സമർപ്പിക്കും.


മികച്ച ചിത്രം: ഇരട്ട (നിർമ്മാതാക്കൾ : ജോജു ജോർജ്, മാർട്ടിൻ പ്രകാട്ട്, സിജോ വടക്കൻ .ബാനർ: അപ്പു പാത്തു പപ്പു പ്രാഡക്ഷൻസ്).മികച്ച സംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ (ചിത്രം : ഇരട്ട).

മികച്ച നടൻ: ജോജു ജോർജ്. (ചിത്രങ്ങൾ : ഇരട്ട, ആന്റണി)മികച്ച നടി : ശ്രുതി രാമചന്ദ്രൻ (ചിത്രം:നീരജ)


മികച്ച സാമൂഹ്യ പ്രതിബദ്ധതാ ചിത്രം: ഒരു ശ്രീലങ്കൻ സുന്ദരി (ബാനർ: മൻഹാർ സിനിമാസ്), മികച്ച നവാഗത സംവിധായിക: കൃഷ്ണ പ്രിയദർശൻ( ഒരു ശ്രീലങ്കൻ സുന്ദരി). മികച്ച തിരക്കഥാകൃത്ത്: അഡ്വ. ശാന്തി മായാദേവി (ചിത്രം: നേര്),മികച്ച സഹനടൻ: എം.ആർ. ഗോപകുമാർ (ചിത്രം: വാസം) ,മികച്ച സഹനടി: മാലാ പാർവ്വതി (ചിത്രം: റാണി) ,മികച്ച ഗാനരചയിതാവ്: വിനോദ് വൈശാഖി (ചിത്രം: അനക്ക് എന്തിന്റെ കേടാ ; “നോക്കി നോക്കി.. എന്ന ഗാനം.


മികച്ച സംഗീത സംവിധായകൻ: ഡോ.വാഴമുട്ടം ചന്ദ്രബാബു (ചിത്രം: സമാന്തര പക്ഷികൾ; പ്രഭാവർമ്മ രചിച്ച് കല്ലറ ഗോപൻ ആലപിച്ച “ഹൃദയ രക്തം വഴുക്കുന്ന പാതയിൽ...' എന്ന മനോഹരമായ ഗാന ത്തിന്) മികച്ച ഗായകൻ: മണികണ്ഠൻ പെരുമ്പടപ്പ് (ചിത്രം: ചെക്കൻ എന്ന ചിത്രത്തിലെ “ഒരു പാട്ട് മൂളണ്.....'' ) മികച്ച ഗായിക: സൗമ്യ രാമകൃഷ്ണൻ (ചിത്രം: നിള ; “പകലുമായ് .....'' എന്ന ഗാനം) മികച്ച ഡോക്യുമെന്ററി സംവിധായകൻ: പുഷ്പൻ ദിവാകരൻ (അഭ്രപാളികളിലെ മധുരം),മികച്ച ഹ്രസ്വചിത്ര അഭിനേതാവ് : റാഫി കാമ്പിശ്ശേരി (ഹ്രസ്വചിത്രം - എന്റെ വീട്) മികച്ച പി ആർ ഒ : റഹീം പനവൂർ (വിവിധ ചിത്രങ്ങൾ).


കഥാപ്രസംഗ കലയിൽ 40 വർഷം പിന്നിട്ട ചലച്ചിത്ര - സീരിയൽ നടൻ വഞ്ചിയൂർ പ്രവീൺകുമാറിന് 2024-ലെ പ്രേം നസീർ കഥാപ്രസംഗ കലാരത്ന പുരസ്കാരവും സമ്മാനിക്കും.6-ാമത് പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ 2024 മെയ് മാസം തിരുവനന്തപുരത്തു നടക്കുന്ന താര നിശയിൽസമർപ്പിക്കും. ഇതോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും ഒരു ക്കിയിട്ടുണ്ട്.


2023ൽ സെൻസർ ചെയ്യപ്പെട്ട ചിത്രങ്ങളിൽ നിന്ന്ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും ചലച്ചിത്ര - നാടക സംവിധായകനുമായ ഡോ.പ്രമോദ് പയ്യന്നൂർ ചെയർമാനും, ഗായകൻ പന്തളം ബാലൻ, പി.ആർ.ഒയും  സെൻസർബോർഡ് മെമ്പറുമായ അജയ് തുണ്ടത്തിൽ, സംവിധായകൻ ജോളി മാസ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.


പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, പ്രസിഡൻ്റ് പനച്ചമൂട് ഷാജഹാൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

1 comment:

  1. പ്രേം നസീൽ സുഹൃത് സമിതിയുടെ 6-ാം മത് പുരസ്ക്കാരങ്ങൾ അർഹരായ എല്ലാവർക്കും അഭിനന്ദനങ്ങൾ

    ReplyDelete

Powered by Blogger.