സായുധ പോരാട്ടത്തിന്റെ " ബദൽ "ട്രെയിലർ പുറത്തിറങ്ങി.
സായുധ പോരാട്ടത്തിന്റെ " ബദൽ "ട്രെയിലർ പുറത്തിറങ്ങി .


https://youtu.be/UnSXozdSHRM?si=nLQUVXve7DVKHbz_


ഗായത്രി സുരേഷ്,ശ്വേതാ മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് "ബദൽ"(ദി മാനിഫെസ്റ്റോ) എന്ന് ചിത്രത്തിന്റെ ഒഫീഷ്യൽ  ട്രെയിലർ റീലീസായി.ജോയ് മാത്യു,സലിം കുമാർ,സംവിധായകൻ പ്രിയനന്ദനൻ,സന്തോഷ് കീഴാറ്റൂർ,സിദ്ധാർത്ഥ് മേനോൻ,അനീഷ് ജി മേനോൻ,അനൂപ് അരവിന്ദ്,ഐ എം വിജയൻ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങൾ.ആൾട്ടർനേറ്റ് സിനിമാസിന്റെ ബാനറിൽ ജോസഫ് വർഗ്ഗീസ് ഇലഞ്ഞിക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം റെജി പ്രസാദ് നിർവ്വഹിക്കുന്നു.


വനമേഖലകളിൽ വളർന്ന് വന്ന സായുധ പോരാളികളെക്കുറിച്ചുള്ളഅന്വേഷണത്തോടൊപ്പം അധികാര വ്യവസ്ഥയുടെ അടിച്ചമർത്തലുകൾക്കെതിരെ, ചൂഷണങ്ങൾക്കെതിരെ ശക്തമായ ഒരു താക്കീതുമാകുന്ന ഈ ചിത്രത്തിൽ മനുഷ്യനും പ്രകൃതിയും തമിലുള്ള ആത്മബന്ധവും ദൃശ്യവൽക്കരിക്കുന്നു.റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോക്ടർ മധു വാസുദേവ് എന്നിവർ എഴുതിയ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.ഗോത്ര ഗാനങ്ങൾ-മുരുകേശൻ പാടവയൽ.


സമാന്തരമായ രണ്ട് ജീവിത പാതകളിലൂടെ സഞ്ചരിക്കുന്ന രണ്ട് സ്ത്രീകളുടെ അതി വൈകാരികമായ ബന്ധങ്ങളിലൂടെ ഒരു സമൂഹത്തിന്റെ വേദനയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഗായത്രി സുരേഷ്,ശ്വേതാ മേനോൻ എന്നിവരാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പ്രധാന ഏകദേശം മൂവായിരത്തിലതികം ഗോത്ര മേഖലകളിലെ മനുഷ്യർ പങ്കാളികളാകുന്ന ഈ ചിത്രത്തിൽ ബദലിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


എക്സിക്യൂട്ടിവ്പ്രൊഡ്യൂസേഴ്സ്-കെ ടി കൃഷ്‌ണകുമാർ,പി ആർ സുരേഷ്,എഡിറ്റർ-ഡോൺ മാക്സ്,എം ആർ വിപിൻ,പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ,കലാ സംവിധാനം- അജയൻ ചാലിശ്ശേരി,മേക്കപ്പ്-റോണി വൈറ്റ് ഫെദർ,വസ്ത്രാലകാരം-കുമാർ എടപ്പാൾ,പ്രൊഡക്ഷൻ ഡിസൈൻ-ഷജിത്ത് തിക്കോടി,ഹരി കണ്ണൂർ,ആക്ഷൻ-മാഫിയ ശശി, ജാക്കി ജോൺസൺ,സൗണ്ട് ഡിസൈൻ- ജോമി ജോസഫ്, രാജേഷ് എം പി,സൗണ്ട് മിക്സിംങ്ങ്- സനൽ മാത്യു,വിഎഫ്എക്സ്-കാളി രാജ് ചെന്നൈ, സ്റ്റിൽസ്-സമ്പത്ത് നാരയണൻ,ഡിസൈൻ-കോളിൻസ് ലിയോഫിൽ,സ്റ്റുഡിയോ-സൗത്ത് സ്റ്റുഡിയോ കൊച്ചി.മാർച്ച് 15 ന് "ബദൽ" ആൾട്ടർനേറ്റ് സിനിമാസ് തീയ്യറ്ററുകളിലെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.