"ഗോളം" മോഷൻ പോസ്റ്റർ പുറത്തിറങ്ങി. "ഗോളം" മോഷൻ പോസ്റ്റർ പുറത്തിറങ്ങി.


യുവ നടൻ രഞ്ജിത്ത് സജീവ്,ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന "ഗോളം" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ മോഷൻ പോസ്റ്റർ റിലീസായി.


https://youtu.be/tmtCkNr-p_4


ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ, സജീവ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽസിദ്ദിഖ്,അലൻസിയർ ,ചിന്നു ചാന്ദിനി,അൻസിൽപള്ളുരുത്തി, കാർത്തിക് ശങ്കർ, ഹാരിസ് തുടങ്ങിയ പ്രധാന താരങ്ങൾക്കൊപ്പം പതിനേഴോളം പുതുമുഖതാരങ്ങളും അഭിനയിക്കുന്നു.


സസ്പെൻസ് മിസ്റ്ററി ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രവീൺ വിശ്വനാഥ്, സംജാദ് എന്നിവർ ചേർന്ന് എഴുതുന്നു. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് മഞ്ജുഷ രാധാകൃഷ്ണനാണ് 'ഗോള'ത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. "ഇരട്ട"യിലൂടെ ശ്രദ്ധേനായ വിജയ് കൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീത സംവിധാനവുംപശ്ചാത്തല സംഗീതവും എബി സാൽവിൻ തോമസ് നിർവഹിക്കുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,കലാ സംവിധാനം-നിമേഷ് താനൂർ, മേക്കപ്പ്-രഞ്ജിത്ത് മണാലിപറമ്പിൽ , കാസ്റ്റിംഗ് ഡയറക്ടർ- ആക്ടർ ബിനോയ് നമ്പാല,സ്റ്റിൽസ്-ജസ്റ്റിൻ വർഗീസ് ,ശബ്ദമിശ്രണം-വിഷ്ണു ഗോവിന്ദ്.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.