ദുൽഖർ സൽമാൻ-വെങ്കി അറ്റ്‌ലൂരി കൂട്ടുകെട്ടിൽ 'ലക്കി ഭാസ്‌കർ' ! ഫസ്റ്റ് ലുക്ക് പുറത്ത്..
ദുൽഖർ സൽമാൻ-വെങ്കി അറ്റ്‌ലൂരി കൂട്ടുകെട്ടിൽ 'ലക്കി ഭാസ്‌കർ' ! ഫസ്റ്റ് ലുക്ക് പുറത്ത്..
ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന 'ലക്കി ഭാസ്‌കർ'ൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായ് ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണ്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.
മികവുറ്റ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയത്തിന്റെ തന്റെതായ സ്ഥാനം ഊട്ടിയുറപ്പിച്ച നടനാണ് ദുൽഖർ സൽമാൻ. ദുൽഖർ സൽമാന്റെ അഭിനയ ജീവിതം ആരംഭിച്ച് 12 വർഷം തികയുന്ന അവസരത്തിലാണ് 'ലക്കി ഭാസ്‌കർ'ൻ്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന പ്രതിസന്ധികളെയാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്.
മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം: നിമിഷ് രവി, ചിത്രസംയോജനം: നവിൻ നൂലി, പിആർഒ: ശബരി.
No comments: