സഞ്ജിത്ചന്ദ്ര സേനൻ്റെ പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു.




സഞ്ജിത്ചന്ദ്ര സേനൻ്റെ പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു.


' പ്രദർശന സജ്ജമായിരിക്കുന്ന ത്രയം, നമുക്കു കോടതിയിൽ കാണാം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഫെണ്ടുവരി നാല് ഞായറാഴ്ച്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ തുടക്കമിട്ടു.അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ രൺജി പണിക്കർ ഭൂദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്.


മനു പന്മനാഭൻ നായർ, ഗോപകുമാർ, സാഗർ, സാഗർ ദാസ്, സഞ്ജിത് ചന്ദ്രസേനൻ, മാത്യു പ്രസാദ്, ജിജോ, വിനോദ് വേണുഗോപാൽ എൻ.എസ്. രതീഷ്, എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.ഛായാഗ്രാഹകനായ സീനു സിദ്ധാർത്ഥ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഭീഷ്മ പർവ്വം സിനിമയുടെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി ഫസ്റ്റ് ക്ലാപ്പും നൽകി.


തൊണ്ണൂറു കാലഘട്ടത്തിൽ പാലക്കാട്ടെ ഉൾഗ്രാമത്തിൽ നടക്കുന്ന ഒരു ക്രൈം ഡ്രാമയാണ് ഈ ചിത്രം.അതുമായി ബന്ധപ്പെട്ട് തുടർന്നു നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.സംവിധായകൻ്റേതു തന്നെയാണ് തിരക്കഥയും.സംഗീതം. രാഹുൽ സുബ്രഹ്മണ്യൻഛായാഗ്രഹണം. മാത്യു പ്രസാദ്.കെ.എഡിറ്റിംഗ് - സാഗർ ദാസ്എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ധനേഷ് ആനന്ദ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സജിത് ബാലകൃഷ്ണൻ.അസ്സോസ്സിയേറ്റ് ക്യാമറാമാൻ -വിപിൻ ഷാജി,പ്രൊജക്റ്റ് ഡിസൈൻ എൻഎസ്. രതീഷ്.സംവിധാന സഹായികൾ - സുജിത് സുരേന്ദ്രൻ' നിവേദ്.ആർ. അശോക്.. അബ്ദുൾ മുഹ്സിൻ. ശ്രീരാഗ്.വി.രാമൻ,പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകർവൈ എൻ്റെർടൈൻമെൻ്റ്സ്. കിഷ്ക്കിന്ധാ പ്രൊഡക്ഷൻസ്, മോഷാ പാറ എന്നിവർ നിർമ്മിക്കുന്നതാണ് ഈ ചിത്രം.


പാലക്കാടൻ ഗ്രാമങ്ങളിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.

വാഴൂർ ജോസ്.

ഫോട്ടോ വിഘ്നേഷ് പ്രദീപ്

No comments:

Powered by Blogger.