മിസ്റ്ററി ഹൊറർ ത്രില്ലറാണ് " ഭ്രമയുഗം The age of Madness " . മമ്മൂട്ടിയുടെ പകർന്നാട്ടം , അർജുൻ അശോകൻ , സിദ്ധാർത്ഥ് ഭരതൻ എന്നിവരുടെ മികച്ച അഭിനയം . രാഹുൽ സദാശിവൻ്റെ വ്യത്യസ്ത സംവിധാനം .
Rahul Sadasivan.
Genre :
Period Drama.
Platform :
Theatre.
Language :
Malayalam.
Time :
139 minutes 42 Seconds .
Rating : 4.25/ 5 .
Saleem P. Chacko.
CpK DesK.
മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത " ഭ്രമയുഗം : The Age of Madness " തിയേറ്ററുകളിൽ എത്തി. അർജുൻ അശോകൻ , സിദ്ധാർത്ഥ് ഭരതൻ , മണികണ്ഠൻ ആർ .ആചാരി, അമൽഡ ലിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പതിനെഴാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ പോർച്ചുഗിസുകാർ ഇന്ത്യയിൽ എത്തിയ സമയത്താണ്, തെക്കൻ മലബാറിലാണ് ഈ കഥ നടക്കുന്നത് . ആ കാലയളവ് നമ്മുടെ ഭൂപ്രകൃതിയെയും രാഷ്ട്രീയത്തെയുമെല്ലാം അവർ എത്തിയത് നന്നായി ബാധിച്ചു എന്ന് തന്നെ പറയാം. തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
സമുദായത്തിൽ നിന്നുള്ള തേവൻ എന്ന നാടോടി പാട്ടുകാരൻ ദുരൂഹത നിറഞ്ഞ ഒരു മനയ്ക്കലേക്ക് അവിചാരിതമായി എത്തിപ്പെടുന്നു. തുടർന്നുള്ള സംഭവങ്ങൾ ഭീതി നിറയ്ക്കുന്നതാണ് . അടിമ വിൽപ്പന നടക്കുന്ന ഒരു ചന്തയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തേവൻ ഈ മനയ്ക്കലിൽ എത്തുന്നത്. കൊടുമൺ പോറ്റിയാണ് ഈ മനയുടെ ഉടമ. കൊടുമൺ പോറ്റിയെ മമ്മൂട്ടിയും, തേവനെ അർജുൻ അശോകനും , അരിവെപ്പുക്കാരനെ സിദ്ധാർത്ഥ് ഭരതനും , കോരനെ മണികണ്ഠൻ ആർ. ആചാരിയും അവതരിപ്പിക്കുന്നു.
മമ്മൂട്ടിയുടെ വ്യത്യസ്ത നിറഞ്ഞ മേക്കോവർ തന്നെയാണ് സിനിമയുടെ മുഖ്യ ആകർഷണം. ഈ ചിത്രം ഫിക്ഷനൽ സ്റ്റോറിയാണ് . അൽപ്പം ഹൊററും സസ്പെൻസും നിറഞ്ഞ പിരീഡ് പടമാണിത് . ബ്ലാക്ക് ആൻ്റ് വൈറ്റിൽ ഇറങ്ങിയ ഈ ചിത്രത്തിൻ്റെ ഹൈലൈറ്റും അതാണ്. മിസ്റ്ററി ഹൊറർ തില്ലർ ഗണത്തിൽ ഭ്രമയുഗത്തെ ഉൾപെടുത്താം .
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് . വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര , എസ്. ശശികാന്ത് എന്നിവർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് , കന്നട , ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തു.
ഷെഹനാദ് ജലാൽ ഛായാഗ്രഹണവും , ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും , ക്രിസ്റ്റോ സേവ്യർ സംഗീതവും,ടി.ഡി രാമകൃഷ്ണൻ സംഭാഷണങ്ങളും , ജ്യോതിഷ് ശങ്കർ കലാ സംവിധാനവും , ജയദേവൻ ചക്കടത്ത് സൗണ്ട് ഡിസൈനും, എം.ആർ രാജാകൃഷ്ണൻ സൗണ്ട് മിക്സിംഗും , റോണക്സ് സേവ്യർ മേക്കപ്പും, അമ്മു മരിയ അലക്സ് , ഡിൻനാഥ് പുത്തഞ്ചേരി എന്നിവർ ഗാനരചനയും , ക്രിസ്റ്റോ സേവ്യർ , അഥീന , സായന്ത് എസ് എന്നിവർ ഗാനങ്ങളും ആലപിച്ചിരിക്കുന്നു.
റെഡ് റെയ്ൻ ( 2013 ) , ഭൂതകാലം ( 2022 ) എന്നീ ചിത്രങ്ങൾ രാഹുൽ സദാശിവനാണ് സംവിധാനം ചെയ്തത്. ആൻ മെഗാ മീഡിയ , എ പി ഇൻറർനാഷണൽ , ട്രൂത്ത് ഗ്ലോബൽ ഫിലിംസ് എന്നി കമ്പനികളാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .
1984 ഡിസംബർ ഒൻപതിന് റിലീസ് ചെയ്ത " എൻ്റെ ഗ്രാമം " എന്ന സിനിമയാണ് മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയ ബ്ലാക്ക് & വൈറ്റ് ചിത്രം. മലയാള സിനിമ പ്രേക്ഷകരെ പുറകിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന വ്യത്യസ്ത അനുഭവം.... ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ ഓർമ്മകൾ വീണ്ടും.... വീണ്ടും പരീക്ഷണ ചിത്രങ്ങളുടെ അമരക്കാരനായി മലയാളത്തിന്റെ മെഗാസ്റ്റാർ അമരത്ത് .
അർജുൻ അശോകൻ , സിദ്ധാർത്ഥ് ഭരതൻ എന്നിവരുടെ അഭിനയം ഗംഭീരം . ജ്യോതിഷ് ശങ്കറിൻ്റെ കലാ സംവിധാനവും ക്രിസ്റ്റോ സേവ്യറിൻ്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റ്കൂട്ടി .
പക്ഷേ ഭയം.. അത് മാത്രം ഇങ്ങനൊരു നടനിൽ നിന്ന് നമുക്ക് കാണാൻ സാധിച്ചിട്ടില്ല.ഭയവും ഒരു വിസ്മയമായി .....മാറുന്നു . "ഭ്രമയുഗം " ......ഒരേസമയം ഹൊറർ മൂഡും ഡാർക്ക് ഫീലും തോന്നിപ്പിക്കുന്നു
No comments: