" LLB "ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.



" LLB "ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. 


ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,വിശാഖ് നായർ,അശ്വത് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ.എം സിദ്ധിഖ്തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "എൽ.എൽ.ബി''(ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ് ) എന്ന് ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ റിലീസായി.


വിജയൻ കാരന്തൂർ അവതരിപ്പിക്കുന്ന എംകെ ശശീന്ദ്രൻ എന്ന് കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.ജനുവരി പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ റോഷൻ അബൂബക്കർ, സുധീഷ്,ശ്രീജിത്ത് രവി, രമേഷ് കോട്ടയം,സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ,കാർത്തിക സുരേഷ്,സീമ ജി നായർ,നാദിറ മെഹ്‌റിൻ,കവിത ബൈജു,ചൈത്ര പ്രവീൺ തുടങ്ങിയ പ്രമുഖതാരങ്ങളും അഭിനയിക്കുന്നു.


രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു. സന്തോഷ് വർമ്മ,മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ബിജി ബാൽ,കൈലാസ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ- അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ-ദീപക് പരമേശ്വരൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിനു മോൾ സിദ്ധിഖ്. കല-സുജിത് രാഘവ്,മേക്കപ്പ്-സജി കാട്ടാക്കട,വസ്ത്രാലങ്കാരം- അരവിന്ദ് കെ ആർ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുധീഷ് ഗാന്ധി, അസ്സോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്,ആക്ഷൻ-ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി-എം  ഷെറീഫ്,ഇംതിയാസ്,സ്റ്റിൽസ്-ഷിബി ശിവദാസ്,ഡിസൈൻ-മനു ഡാവിഞ്ചി,


പി ആർ ഒ-എ എസ്  ദിനേശ്.

No comments:

Powered by Blogger.