വിഷ്ണു വിശാൽ , വിക്രാന്ത് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമ " Lal Salaam " ഫെബ്രുവരി ഒൻപതിന് റിലീസ് ചെയ്യും. സൂപ്പർ സ്റ്റാർ രജനികാന്ത് , ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് എന്നിവർ അതിഥി താരങ്ങളാണ്വിഷ്ണു വിശാൽ , വിക്രാന്ത് എന്നിവരെ  കേന്ദ്രകഥാപാത്രമാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന സ്പോർട്സ് ഡ്രാമ  " Lal Salaam " ഫെബ്രുവരി ഒൻപതിന് റിലീസ് ചെയ്യും. സൂപ്പർ സ്റ്റാർ രജനികാന്ത് , ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് എന്നിവർ അതിഥി താരങ്ങളാണ്. 


ലൈക്കാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ നിർമ്മിക്കുന്ന ചിത്രമാണിത് . വിഘ്നേഷ് , ലിവിംഗ്സ്റ്റൺ , സെന്തിൽ , ജീവിത , കെ.എസ് രവികുമാർ , തമ്പി രാമയ്യ , നിരോഷ , അനന്തിക സനിൽ കുമാർ , വിവേക് പ്രസന്ന , ധന്യ ബാലകൃഷ്ണ , തങ്ക ദുരൈ, ആകാശ് സാഹിനി , ആദിത്യ മേനോൻ , പോസ്റ്റർ നന്ദകുമാർ , പോണ്ടി രവി എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


വിഷ്ണു രങ്കസ്വാമി കഥയും , ഛായാഗ്രഹണവും , ബി. പ്രവീൺ ഭാസ്റ്റർ എഡിറ്റിംഗും , വിവേക് , കബിലൻ യുഗഭാരതി , സ്നേഹൻ , മഷൂഖ് റഹ്മാൻ എന്നിവർ ഗാനരചനയും , എ ആർ റഹ്മാൻ സംഗീതവും ഒരുക്കുന്നു. ശങ്കർ മഹാദേവൻ , എ . ആർ റഹ്മാൻ , എ . ആർ റൈഹാന ,ദീപതി സുരേഷ് , യോഗി ശേഖർ സിദ് ശ്രീറാം , ദേവ , ബംബ ബക്യ ,ഷാഹുൽ ഹമീദ് , അക്ഷയ ശിവകുമാർ ,ശരത് സന്തോഷ് എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. 


റെഡ് ജയൻ്റ് മൂവീസാണ് ചിത്രത്തിൻ്റെ  വിതരണം. കേരളത്തിൽ ശ്രീ ഗോകുലം മൂവിസ് ത്രു ഡ്രീം  ബിഗ് റിലീസാണ് ഈ ചിത്രം തിയേറ്ററുകളിൽ ചിത്രം എത്തിക്കുന്നത് .


സലിം പി ചാക്കോ.

No comments:

Powered by Blogger.