" Ending Is Everything".


 

 " Ending Is Everything".


“പ്രണയം എപ്പോഴും അതിന്റെ പൂർണതയിൽഅനിർവചനീയമാകുന്നു “.

ഈ പ്രണയ നിർവ്വചനത്തിന്റെ പശ്ചാത്തലത്തിൽ സച്ചിൻ സാബു,സ്നിദ്ധ മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമൻ ലെനിൻ ജോസഫ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് "എന്റിംങ് ഈസ് എവരിതിംങ് ".


ക്ലൗഡ് വാക്കറിന്റെ ബാനറിൽ പ്രിയദർശിനി പി എം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം വിഷ്ണു സുദർശൻ നിർവ്വഹിക്കുന്നു.എഡിറ്റർ-ലിനീഷ് എൽ ജി,ബിജിഎം-രതീഷ് വേഗ,സൗണ്ട് ഡിസൈൻ-അമൽരാജ് ചന്ദ്ര, അസോസിയേറ്റ് ഡയറക്ടർ-റോഷൻ സ്റ്റാൻലി,കളറിസ്റ്റ്-ലിജു പ്രഭാകർ, പോസ്റ്റർ ഡിസൈൻ-നീംപസ്.


ഒരു ഫ്ലാറ്റിൽ ഒത്തിരിക്കാലം ഒരുമിച്ചു താമസിച്ചിരുന്ന രണ്ട് കമിതാക്കൾ ഒരു ദിവസം ആ ഫ്ലാറ്റിൽനിന്നും മറ്റൊരിടത്തേക്ക് പോകുമ്പോൾ അവിടത്തെ ആ ഓർമകൾ അവർക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. 

 

"എന്റിംങ് ഈസ് എവരിതിംങ് "  ഉടൻ യൂട്യൂബിൽ റിലീസ്  ചെയ്യും.

No comments:

Powered by Blogger.