തേജ സഞ്ജയുടെ " ഹനുമാൻ " .
Director        : 

Prasanth Varma.


Genre            : 

Super Hero Film.


Platform       :  Theatre.


Language     : 

Telugu   (Dubbed in  Malayalam )


Time              : 

158 minutes 30 Seconds.


Rating            :  3 .5 / 5 .


Saleem P. Chacko.

CpK DesK.തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൂപ്പർ ഹീറോ ചിത്രമാണ് " ഹനുമാൻ " . തെലുങ്ക് ചിത്രമായ ഹനുമാന്റെ മലയാള പരിഭാഷയാണ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.


അഞ്ജാനദ്രി ഗ്രാമത്തിൽ നടക്കുന്ന കഥയാണിത്. ഹനുമന്ത് സഹോദരി അഞ്ജമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഗജപതിയാണ് ഗ്രാമതലവൻ . മീനാക്ഷി ഗജപതിയുമായി പ്രക്ഷോഭത്തിലാണ്. ഗ്രാമത്തെ രക്ഷിക്കാൻ മണി എന്ന കല്ല് ഹനുമന്തിന് ലഭിക്കുന്നു. ഒരു സൂപ്പർ ഹീറോ ആകാനുള്ള ശ്രമത്തിലാണ് മൈക്കിൾ . മണി സ്വന്തമാക്കാൻ മൈക്കിൾ ശ്രമിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


തേജ സഞ്ജ ( ഹനുമന്ത് ), അമൃത അയ്യർ ( മീനാക്ഷി ) , അഞ്ജമ്മ ( വരലക്ഷ്മി ശരത് കുമാർ ) , വിനയ് റായ് ( മൈക്കിൾ ) , രാജ് ദീപക് ഷെട്ടി ( ഗ്രാമമുഖ്യൻ ഗജപതി ) , വെണ്ണില കിഷോർ ( സിരി ) , സമുദ്രകനി ( മുനി ) , ഗെറ്റപ്പ് ശ്രീനു ( ഹനുമന്തിന്റെ സഹായി കാശി ) , സത്യ ( കട ഉടമ ) , രോഹിണി ( മീനാക്ഷിയുടെ സുഹ്യത്ത് ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .രാകേഷ് മാസ്റ്റർ , സുനീഷിത്ത് എന്നിവർ അതിഥി താരങ്ങളാണ് . കോടി എന്ന കുരങ്ങും അഭിനയിക്കുന്നു.


ദാശരാധി ദവേന്ദ്ര ഛായാഗ്രഹണവും , തല്ലാരി ഇല്ല എഡിറ്റിംഗും , അനുദീപ് ദേവ് , ഗൗരഹരി കൃഷണ സൗരഭ് എന്നിവർ സംഗീതവും ഒരുക്കുന്നു. നിരഞ്ജൻ റെഡ്ഡി കണ്ടഗട്ട്ല പ്രൈം ഷോ എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു.

No comments:

Powered by Blogger.