"അപ്പ് " മുതൽ "അപ്പ് "വരെ : സാന്ദ്ര ബിനോയ്
"അപ്പ് " മുതൽ "അപ്പ് "വരെ : 

സാന്ദ്ര ബിനോയ് .


മഹാകവി കുമാരനാശാൻ ബോട്ട് അപകടത്തിൽ മരണമടഞ്ഞിട്ട് ഇന്ന് ഒരു നൂറ്റാണ്ട് ആയിരിക്കുന്നു.


മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായ പ്രതിഭയായിരുന്നു അദ്ദേഹം! മഹാകവി മാത്രമായിരുന്നില്ല....


സാമൂഹ്യപ്രവര്‍ത്തകനും പ്രഭാഷകനും നിയമസഭാസാമാജികനും ഉന്നതനിലവാരം പുലര്‍ത്തിയ പത്രപ്രവര്‍ത്തകനുമൊക്കെ ആയിരുന്നു. 


കേരള സമൂഹത്തിന്റെ നീണ്ട കാലത്തെ വികാസചരിത്രമാണ് കുമാരനാശാന്റെ കവിതകളിൽ പ്രതിഫലിക്കുന്നത്.ജാതിക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണവ.


ആശയഗംഭീരനായ ഈ സ്നേഹഗായകൻ ആധുനിക കവിത്രയത്തിലൊരാളും, മലയാളകവിതയുടെ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച യുഗസ്രഷ്ടാവും കൂടിയാണ്. 


 " മേഘജ്യോതിസ്സിന്റെ ക്ഷണിക ജീവിതം"എന്ന കല്പനകൊണ്ട്, ജീവിച്ചു തീർത്ത വർഷമല്ല വർഷിച്ചു തീർത്ത ജീവിതമാണ് പ്രധാനം എന്ന്  പ്രസ്താവിച്ച ആശാന് പിൽക്കാലത്ത് തന്റെ ജീവിതം കൊണ്ട് ആ പ്രസ്താവനയെ അടിവരയിട്ട് സമർഥിക്കേണ്ടി വന്നെന്ന് വേണം കരുതാൻ!


ആശാന്‍ ആദ്യമായി ഉച്ചരിച്ച പദം അപ്പ് (വെള്ളം) എന്നായിരുന്നുവത്രേ. അന്ത്യവും ആ ജലശയ്യയിൽ ആയിരുന്നു എന്നത് യാദൃശ്ചികം ആവാം.....സാന്ദ്ര ബിനോയ്  . 


No comments:

Powered by Blogger.