ആന്തരിച്ച മുതിർന്ന നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ. ഡി. ജോർജിന്റെ സംസ്കാരം ഇന്ന് .കൊച്ചി : ആന്തരിച്ച മുതിർന്ന നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ. ഡി. ജോർജിന്റെ സംസ്കാരം ഇന്ന് 3 മണിയ്ക്ക് രവിപുരം ശ്മശാനത്തിൽ വെച്ച് നടക്കുമെന്ന് ഫെഫ്ക ഭാരവാഹികൾ അറിയിച്ചു .


ചികിത്സയിലിരിക്കെ എറണാകുളം ജനറൽ ആശുപത്രിയിൽ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കെ. ഡി. ജോർജിന്റെ അന്ത്യം. ബന്ധുക്കളോ അടുപ്പക്കാരോ ഇല്ലാതിരുന്നഇദ്ദേഹംഫെഫ്കയുടെയും  ഫെഫ്ക ഡബ്ബിങ്ങ് യൂണിയന്റെയും സഹായത്തോടെയാണ് അവസാന നാളുകൾ ചെലവിട്ടിരുന്നത് . ഫെഫ്ക ഡബ്ബിങ്ങ്  യൂണിയൻ പെൻഷനും ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിരുന്നു . കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന വർക്കുകളിൽ ശബ്ദം നല്കി വരികയായിരുന്നു അദ്ദേഹം .


കെ. ഡി. ജോർജിന്റെ സംസ്കാര കർമ്മത്തിൽ പരമാവധി ചലച്ചിത്ര പ്രവർത്തകർ പങ്കെടുക്കണമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അഭ്യർത്ഥിച്ചു .

No comments:

Powered by Blogger.