ഗ്ലോബൽ സ്റ്റാർ രാം ചരൺ നായകനായെത്തുന്ന പുതിയ ചിത്രത്തിന് എ ആർ റഹ്മാൻ സം​ഗീതം പകരുന്നു.


 

ഗ്ലോബൽ സ്റ്റാർ രാം ചരൺ നായകനായെത്തുന്ന പുതിയ ചിത്രത്തിന് എ ആർ റഹ്മാൻ സം​ഗീതം പകരുന്നു.


ഗ്ലോബൽ സ്റ്റാർ രാം ചരണിനെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ. ഈ സെൻസേഷണൽ കോമ്പിനേഷനിൽ എത്തുന്ന ചിത്രത്തിന് ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്മാനാണ് സം​ഗീതം പകരുന്നത്.റഹ്മാന്റെജന്മദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് എ ആർ റഹ്മാൻ. രാജ്യത്തുടനീളമുള്ള സംഗീത പ്രേമികൾക്കിടയിൽ അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമുണ്ട്. 


പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ഈ ബി​ഗ് ബജറ്റ് ചിത്രം വൃദ്ധി സിനിമാസിന്റെയും സുകുമാർ റൈറ്റിംഗ്സിന്റെയും ബാനറുകളിൽ വെങ്കട സതീഷ് കിളാരുവാണ് നിർമ്മിക്കുന്നത്. തിരക്കഥ തയ്യാറാക്കിയത് ബുച്ചി ബാബു തന്നെയാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിലായ് നിർമ്മാതാക്കൾ അറിയിക്കും.


തന്റെ ആദ്യ ചിത്രമായ 'ഉപ്പേന'യിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സംവിധായകനാണ് ബുച്ചി ബാബു സന. 'ഉപ്പേന' ഒരു മ്യൂസിക്കൽ ഹിറ്റായിരുന്നു. ബുച്ചി ബാബുവിന്റെ രണ്ടാമത്തെ ചിത്രവും മ്യൂസിക്കൽ ചാർട്ട്ബസ്റ്റർ ആകുമെന്ന് പ്രതീക്ഷിക്കാം. 


പിആർഒ: ശബരി.

No comments:

Powered by Blogger.