ആനന്ദ് ഏകർഷി യുടെ " ആട്ടം " ശ്രദ്ധേയം .



Director        : Anand Ekarshi


Genre            :  Drama .


Platform       :  Theatre.


Language      :  Malayalam 


Time               :  140 minutes 26 sec .


Rating             :     4.25 / 5 .


Saleem P. Chacko.

CpK DesK.



വിനയ് ഫോർട്ട്, ഷറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആനന്ദ് ഏകർഷി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  "ആട്ടം " തിയേറ്ററുകളിൽ എത്തി. 


നന്ദൻ ഉണ്ണി , സുധീർ , സനോഷ് , സിജിൻ ജോളി തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു


നാടകീയ അഭിനയ മുഹൂർത്തങ്ങളിലൂ ടെ കടന്ന് പോകുബോഴും സിനിമയെ സിനിമയായി നിലനിർത്താൻ കഴിഞ്ഞു. 2024തുടക്കം മികച്ച സിനിമയുമായി ആനന്ദ് ഏകർഷി 
പ്രേക്ഷകർക്ക്  മുന്നിൽ എത്തി. സംവിധായകന്റെ ബ്രില്യൻസാണ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് .


അരങ്ങ് എന്ന ട്രൂപ്പിന്റെ നാടക അവ
തരണത്തിന് ശേഷം , നാടകം ഇഷ്ടപ്പെട്ട രണ്ട് വിദേശിയർ ഫോർട്ട് കൊച്ചിയിലെ റിസോർട്ടിൽ സൗജന്യമായി താമസം ഒരുക്കുന്നു. അവിടെ നടക്കുന്ന ഒരു സംഭവം ട്രൂപ്പിനെ കുഴപ്പത്തിലാക്കുന്നു. ഇരയെ അനുകൂലിക്കുന്നവരുംപ്രതികൂലിക്കുന്നവരും ട്രൂപ്പിൽ ഉണ്ട്. അവരിൽ പലരും വേഷങ്ങൾ ആടുന്നു.


ജോയി മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമായ 'ആട്ട'ത്തിന്റെ ഛായാഗ്രഹണം അനുരുദ്ധ്  അനീഷ് നിർവ്വഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രദീപ് മേനോൻ, സംഗീതം-ബേസിൽ സി ജെ, എഡിറ്റർ-മഹേഷ് ഭുവനന്ദ്. പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ,കല-അനീഷ്നാടോടി,മേക്കപ്പ്അമൽചന്ദ്രൻ,വസ്ത്രാലങ്കാരം-നിസ്സാർ റഹ്മത്ത്, സ്റ്റിൽസ്-രാഹുൽ എം സത്യൻ, സൗണ്ട്-രംഗനാഥ് രവി, ടൈറ്റിൽ ഡിസൈൻ- ഗോകുൽ ദീപ്,പി ആർ ഒ-എ എസ് ദിനേശ്.


ഒരു വിഷയത്തിൽ നിലപാട് എടുക്കുന്ന കാര്യത്തിൽ പരസ്പരം വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവരാണ്  കഥാപാത്രങ്ങൾ .ആട്ടത്തിലെ ഓരോ വ്യക്തിയുംഅവരുടെസ്വഭാവവിശേഷങ്ങളിൽ എന്തെങ്കിലുമൊക്കെ മറച്ച് വെയ്ക്കുന്നവരുമാണ് .


യാതൊരു തടസവുമില്ലാതെ എല്ലാവരുടെയും മുന്നിൽ നിൽക്കാനുള്ള ധൈര്യം സ്ത്രീയാണ് കാണിക്കുന്നതെന്ന് സിനിമ പറയുന്നു.


വിനയ് ഫോർട്ട് , കലാഭവൻ ഷാജോൺ , ഷറിൻ ഷിഹാബ് എന്നിവരുടെ അഭിനയ മികവ് സിനിമയ്ക്ക് മാറ്റ് കൂട്ടി. മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്ക് " ആട്ടം " എത്തുമെന്ന് ഉറപ്പാണ്.

📽️🎥

No comments:

Powered by Blogger.