ഇരട്ട സംവിധായകരായ സുരേഷ് , വിനു കൂട്ടുകെട്ടിലെ സംവിധായകൻ വിനു അന്തരിച്ചു



ഇരട്ട സംവിധായകരായ സുരേഷ് , വിനു കൂട്ടുകെട്ടിലെ സംവിധായകൻ വിനു അന്തരിച്ചു. 


ഇന്ന് രാവിലെ കോയമ്പത്തൂരിലെ ആശുപുത്രിയിൽ വെച്ചായിരുന്നു അന്ത്യം. രോഗബാധിതനായി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതെന്നാണ് പ്രഥമ വിവരം .


കുസൃതി കുറുപ്പ് ( 1995 ) , മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത ( 1995 ) , ആയുഷ്മാൻ ഭവ ( 1998 ) , ഭർത്താവുദ്യോഗം ( 2001 ) , കണിച്ചു കുളങ്ങരയിൽ സി.ബി.ഐ ( 2008 ) എന്നി സിനിമകളിൽ സംവിധാന പങ്കാളിത്തം നിർവ്വഹിച്ചു.


ഒരു സൈക്കോ ത്രില്ലർ സിനിമയുടെ അണിയറ പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം .


ഭാര്യ : അനുരാധ രാധാകൃഷ്ണൻ , മക്കൾ : മോണിക്ക , നിമിഷ് 


സംസ്കാരം നാളെ രാവിലെ 10.30 ന് സിംഗനെല്ലൂർ ശ്‌മശാനം , കോയമ്പത്തൂർ .



No comments:

Powered by Blogger.