'' ഓർമ്മചിത്രം "കുന്നമംഗലത്ത് തുടങ്ങി.


 

'' ഓർമ്മചിത്രം "കുന്നമംഗലത്ത് തുടങ്ങി. 


ഹരികൃഷ്ണൻ,മാനസ  രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാൻസിസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " ഓർമ്മചിത്രം " എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് കുന്നമംഗലത്ത് ആരംഭിച്ചു.


ശിവജി ഗുരുവായൂർ,നാസർ ലത്തീഫ്, സിദ്ധാർത്ഥ്, പ്രശാന്ത് പുന്നപ്ര,അശ്വന്ത് ലാൽ,അമൽ രവീന്ദ്രൻ,മീര നായർ,കവിത തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ.


ഇന്ത്യൻ ബ്രദേഴ്സ് ഫിലിംസിന്റെ ബാനറിൽ സംവിധായകൻ ഫ്രാൻസിസ് ജോസഫ് തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ്  ആറുമുഖൻ നിർവ്വഹിക്കുന്നു.ഗാനരചനയും സംഗീത സംവിധാനവും അലക്സ് പോൾ നിർവ്വഹിക്കുന്നു.എഡിറ്റർ-ബിജു ഏ ഒ.,പ്രൊഡക്ഷൻ കൺട്രോളർ-പ്രമോദ് ദേവനന്ദ,പ്രൊഡക്ഷൻ ഡിസൈനർ-മണിദാസ് കോരപ്പുഴ, ആർട്ട്-ശരീഫ് സി കെ ഡി എൻ,മേക്കപ്പ്-പ്രബീഷ് കാലിക്കറ്റ്, വസ്താലങ്കാരം-ശാന്തി പ്രിയ,സ്റ്റിൽസ്-ഷനോജ് പാറപ്പുറത്ത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജെയ്സ് ഏബ്രഹാം, അസോസിയേറ്റ് ഡയറക്ടർ-അമൽ അശോകൻ,ദീപക് ഡെസ്, അസിസ്റ്റന്റ് ഡയറക്ടർ-ഐറിൻ ആർ, അമൃത ബാബു, .ആക്ഷൻ-ജാക്കി ജോൺസൺ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.