ടോവിനോ തോമസ് ട്രിപ്പിൾ റോളിൽ അഭിനയിക്കുന്ന ജിതിൻ ലാൽ ചിത്രമാണ് " അജയൻ്റെ രണ്ടാം മോഷണം " ( A.R.M) 3D .


ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രമാണ് " അജയൻ്റെ രണ്ടാം മോഷണം " . കളരിക്ക് ഏറെ പ്രധാന്യം നൽകുന്ന ഈ ചിത്രം ജിതിൻ ലാൽ സംവിധാനം ചെയ്യുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. 3D ഫോർമാറ്റിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.


ഐശ്വര്യ രാജേഷ് , കൃതി ഷെട്ടി, സുരഭി ലക്ഷ്മി , ബേസിൽ ജോസഫ് , അജു വർഗ്ഗീസ്, ജഗദീഷ് , ഹരീഷ് ഉത്തമൻ , പ്രമോദ് ഷെട്ടി കയാദു ലോഹർ , ഹരീഷ് പേരടി , സഞ്ജു ശിവറാം തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു .


1900 ,1950 , 1990 കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത് . മൂന്ന് തലമുറയിൽപ്പെട്ട  അജയൻ , മണിയൻ,കുഞ്ഞികേളുഎന്നികഥാപാത്രങ്ങളെയാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്നത്. ഫ്യൂഡൽകാലകാലഘട്ടത്തിലെഅടിമത്തത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും പ്രമേയം കൂടി സിനിമയിൽ ഉണ്ട് .


തമിഴിൽ "കന " തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീതം നിർവ്വഹിക്കുന്നത് . ജോബിൻ ടി. ജോൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.


യു.ജി.എം ബാനറിൽ ഡോ. സഖറിയ തോമസും മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


സലിം പി ചാക്കോ.

No comments:

Powered by Blogger.