" മതിമാരൻ " ജനുവരി 12ന് തീയേറ്ററുകളിലേക്ക് .


" മതിമാരൻ "  ജനുവരി 12ന് തീയേറ്ററുകളിലേക്ക് 


നവാഗതനായ മന്ത്ര വീരപാണ്ടിയൻ   സംവിധാനം നിർവഹിക്കുന്ന ചിത്രമായ മതിമാരൻ തീയറ്ററുകളിലേക്ക് എത്തുന്നു. ജനുവരി12 ന് റിലീസാകുന്ന ചിത്രത്തിൽ  വെങ്കട് സെങ്കുട്ടുവൻ ആണ്പ്രധാനകഥാപാത്രമായിഎത്തുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം ഒരു കുള്ളന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ഉൾ കൊള്ളുന്നതാണ്. ഈ രംഗങ്ങൾ വളരെ മികച്ചതാക്കാൻ വെങ്കിടിന് കഴിഞ്ഞത് അദ്ദേഹം ജീവിതത്തിൽ  അങ്ങനെയുള്ള വ്യക്തി ആയതുകൊണ്ട് തന്നെയാണ്.


ജി എസ് സിനിമ ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്  മലയാളി കൂടിയായ  ഇവാനയാണ്. കുള്ളനായ നെടുമാരന് തന്റെ  ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ബോഡി ഷെയ്മിംഗ് നേരിടേണ്ടി വരുന്നു. ആ ബോഡി ഷെയ്മിംഗിനെ തന്റെ സഹോദരിയായ മതിയുടെ പിന്തുണയോടെ നായകൻ  എങ്ങനെ മറികടക്കുന്ന എന്നതാണ് സിനിമ പറയുന്നത്.


തമിഴിൽ വളരെ പ്രേക്ഷക പ്രശംസ നേടിയ  ചിത്രത്തിൽ എം എസ് ഭാസ്കർ,ആടുകളം നരെയ്ൻ, ബാവ ചെല്ലദുരൈ, സുദർശൻ, ആരാധ്യ, വി ജെ ആഷിഖ്, ആകാശ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പാർവ്യെസ് കെ ക്യാമറമാൻ ആകുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സതീഷ് സൂര്യ ആണ്. ജ്ഞാനഗരവേലിന്റെ വരികൾക്ക് കാർത്തിക് രാജയാണ് ഈണം പകർന്നിരിക്കുന്നത്. സിദ് ശ്രീറാം, ജി. വി. പ്രകാശ് കുമാർ, കാർത്തിക് രാജ, വെങ്കട്ട് പ്രഭു, സൈന്ദവി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡി. ശരവണകുമാർ, പി ആർ. ഓ സുനിത സുനിൽ. കേരള, കർണാടക,തെലുങ്കാന, ആന്ധ്രാ എന്നിവിടങ്ങളിൽ ചിത്രം വിതരണം ചെയ്യുന്നത് ഗാലക്സി സിനിമാസ്  റിലീസ് ആണ്.

No comments:

Powered by Blogger.