സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ചിത്രമാണ് " ഡാൻസ് പാർട്ടി " .
Director : Sohan Seenulal.
Genre : Comedy Romantic.
Platform : Theatre.
Language : Malayalam
Time : 119 minutes 05 sec
Rating : 3.5 / 5 .
Saleem P.Chacko.
cpK desK.
ഷൈൻ ടോം ചാക്കോ , വിഷ്ണു ഉണ്ണികൃഷ്ണൻ , ശ്രീനാഥ് ഭാസി , ജൂഡ് ആന്റണി ജോസഫ് , പ്രയാഗ മാർട്ടിൻ , ശ്രദ്ധ ഗോകുൽ , ലെന തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
അമേരിക്കൻ സ്റ്റേജ് ഷോക്ക് പങ്കെടുക്കുന്നതിനായി തയ്യാറെടുക്കുന്ന ഡാൻസ് ടീമും , അതിലേക്ക് പ്രവേശനം നേടാൻ ശ്രമിക്കുന്ന അനുക്കുട്ടനും അവന്റെ കൂട്ടുകാരുടെയും കഥയാണ് സിനിമയുടെ പ്രമേയം.
സാജു നവോദയ , ഫുക്രു, ബിനു തൃക്കാക്കര , മെക്കാർട്ടിൻ , അഭിലാഷ് പട്ടാളം, നാരായൺക്കുട്ടി , ജോളി ചിറയത്ത് , അമര എസ്. പല്ലവി , സംജാദ് ബ്രൈറ്റ് , ഫൈസൽ , ഷിനിൽ , ഗോപാൽ ജി , ജാനകിദേവി , ജിനി , സുശീൽ , ബിന്ദു , ഫ്രെഡി , അഡ്വ. വിജയകുമാർ ,ഗോപാലകൃഷ്ണനും എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സന്തോഷ് വർമ്മ , നിഖിൽ എസ്. മറ്റത്തിൽ , മല്ലു റാപ്പർ റിജോ എന്നിവർ ഗാനരചനയും , രാഹുൽരാജ് , ബിജി ബാൽ , വി3കെ എന്നിവർ സംഗീതവും, ബിനു കുര്യൻ ഛായാഗ്രഹണവും, വി. സാജൻ എഡിറ്റിംഗും സതീഷ് കൊല്ലം കലാ സംവിധാനവും, റോണക്സ് സേവ്യർ മേക്കപ്പും , അരുൺ മനോഹർ കോസ്റ്റ്യൂമും , ഡാൻ ജോസ് ശബ്ദ സംവിധാനവും ഒരുക്കുന്നു.സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
വടുതല കേന്ദ്രമാക്കി സൗഹൃദത്തിന്റെയുംപ്രണയത്തിന്റേയും കഥ പറയുന്ന " ഡാൻസ് പാർട്ടി " എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. പേര് സൂചിപ്പിക്കുന്നതു പോലെ നൃത്തത്തിനും പാട്ടിനും ഏറെ പ്രധാന്യം സിനിമയിലുണ്ട്. ഒരു ഫാമിലി ഫൺ എന്റെർടെയ്നർ മൂഡിലാണ് ഈ ചിത്രം സോഹൻ സീനുലാൽ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
No comments: