അന്താരാഷ്ട്ര കർണ്ണാടക ഫിലിം ഫെസ്റ്റിവലിൽ, മികച്ച എൻവിറോൺമെന്റൽ ചിത്രം അനിൽ തോമസിന്റെ 'ഇതുവരെ' !അന്താരാഷ്ട്ര കർണ്ണാടക ഫിലിം ഫെസ്റ്റിവലിൽ, മികച്ച എൻവിറോൺമെന്റൽ ചിത്രം അനിൽ തോമസിന്റെ 'ഇതുവരെ' ! 


യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി അനിൽ തോമസ് സംവിധാനം ചെയ്ത 'ഇതുവരെ' എന്ന ചിത്രം മൂന്നാമത് അന്താരാഷ്ട്ര കർണ്ണാടക ഫിലിം ഫെസ്റ്റിവലിൽ മികച്ച എൻവിറോൺമെന്റൽ ചിത്രമായ് തിരഞ്ഞെടുക്കപ്പെട്ടു. കലാഭവൻ ഷാജോൺ നായകനായും ലത ദാസ് നായികയായും പ്രേം പ്രകാശ്, വിജയകുമാർ, രാജേഷ് ശർമ്മ, പീറ്റർ ടൈറ്റസ്, രാജ്കുമാർ, റോഷിത്‌ലാൽ, ഡോ. അമർ രാമചന്ദ്രൻ, സ്വാതി, നെഹല ഫാത്തിമ തുടങ്ങിയവർ മറ്റ് സുപ്രധാന വേഷങ്ങളിലുമെത്തിയ ഈ ചിത്രം FIAPFന്റെ അംഗീകാരമുള്ള കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ നേരത്തെ സ്ഥാനം നേടിയിരുന്നു. സംവിധായകൻ തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയ ഈ ചിത്രം ഓൾ സ്മൈൽസ് ഡ്രീം മൂവീസിന്റെ ബാനറിൽ ‍ഡോ. ടൈറ്റസ് പീറ്ററാണ് നിർമ്മിച്ചിരിക്കുന്നത്. 


സുനിൽ പ്രേം എൽ എസ് ഛായാഗ്രഹണവും കെ ശ്രീനിവാസ് ചിത്രസംയോജനവും നിർവഹിച്ച ചിത്രത്തിലെ ഹൃദയസ്പർശിയായ ഗാനങ്ങൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകർന്നിരിക്കുന്നത്. കെ ജയകുമാർ വരികൾ ഒരുക്കിയ ​ഗാനങ്ങൾ ആകർഷണീയമാണ്. 


കലാസംവിധാനം: അർക്കൻ എസ് കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷെറിൻ സ്റ്റാൻലി, മേക്കപ്പ്: ലാൽ കരമന, വസ്ത്രാലങ്കാരം: ഇന്ദ്രൻസ് ജയൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടേർസ്: ജിനി സുധാകരൻ, ബോബി സത്യശീലൻ, അസോസിയേറ്റ് ഡയറക്ടർ: അരുൺ ഉടുമ്പുംചോല, അസോസിയേറ്റ് എഡിറ്റർ: ബാബുരാജ്, അസിസ്റ്റന്റ് ഡയറക്ടർ: സച്ചിൻ വളാഞ്ചേരി, അസോസിയേറ്റ് ആർട്ട് ഡയറക്ടർ: അജി മണിയൻ, കോ-പ്രൊഡ്യൂസർ: ഡോ. സ്മൈലി ടൈറ്റസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: അരുൺ നടരാജൻ എസ്, സൗണ്ട് റെക്കോർഡിസ്റ്റ്: രാജീവ് വിശ്വംഭരൻ, വർഗീസ് തോമസ്, അരുൺ പ്രകാശ്, ശങ്കർ ദാസ്, ഷൈൻ, എൻ ഹരികുമാർ, പിആർഒ: ശബരി.

No comments:

Powered by Blogger.