" ഊടും പാവും " അപ്പുശാലിയാരുടെ കഥ. ചിത്രീകരണം തുടങ്ങുന്നു.



" ഊടും പാവും "  അപ്പുശാലിയാരുടെ കഥ. ചിത്രീകരണം തുടങ്ങുന്നു.


അടൂർ ഗോപാലകൃഷ്ണൻ്റെ വിധേയൻ എന്ന ചിത്രത്തിലെ വിനീത വിധേയനായി തിളങ്ങിയ എം.ആർ.ഗോപകുമാർ, വീണ്ടും ശക്തമായൊരു കഥാപാത്രവുമായി എത്തുന്നു.വണ്ടർ ബോയ്സ് എന്ന ചിത്രത്തിന് ശേഷം ശ്രീകാന്ത് എസ് സംവിധാനം ചെയ്യുന്ന "ഊടും പാവും " എന്ന ചിത്രത്തിൽ, ശാലിയാർ തെരുവിലെ അപ്പുശാലിയാർ എന്ന ശക്തമായ കഥാപാത്രത്തെയാണ് ഗോപകുമാർ അവതരിപ്പിക്കുന്നത്. തൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ് അപ്പുശാലിയാർ എന്ന് ഗോപകുമാർ പറയുന്നു.





ചന്ദ്രശ്രീ ക്രിയേഷൻ നിർമ്മിക്കുന്ന ഊടും പാവും എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് -അജി ചന്ദ്രശേഖർ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ -അനിൽ വെന്നികോട്. (വർക്കല ) പ്രൊജക്റ്റ്‌ ഡിസൈനർ -രമേശ്‌ തമ്പി, ക്യാമറ - ജോഷ്യോറൊണാൾഡ്, ഗാനരചന -പൂവച്ചൽ ഖാദർ, ആലാപനം - മധു ബാലകൃഷ്ണൻ, സംഗീതം - ജി .കെ ഹരീഷ് മണി,മേക്കപ്പ് -സലിം കടക്കൽ, ആർട്ട്‌ഡയറക്ടർ -സാനന്ദരാജ്, കോസ്റ്റും -ജോയ് അങ്കമാലി ,അശോകൻ കൊട്ടാരക്കര, അസോസിയേറ്റ് ഡയറക്ടർ - ശാന്തി പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ വർക്കല,സ്റ്റിൽസ് -കണ്ണൻ പള്ളിപ്പുറം,സ്റ്റുഡിയോ -ചിത്രാഞ്ജലി .


 എം .ആർ . ഗോപകുമാറിനൊപ്പം, മലയാളത്തിലെ പ്രശസ്ത താരങ്ങളും പുതുമുഖങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു. ജനുവരി ആദ്യവാരം ബാലരാമപുരം, പൊന്മുടി, അകത്തുമുറി,പൊന്നിൻതുരുത്തു, മൺട്രോത്തുരുത്ത് എന്നിവിടങ്ങളിലായി ചിത്രീകരണം തുടങ്ങും.


അയ്മനം സാജൻ .

( പി.ആർ. ഓ )

No comments:

Powered by Blogger.