" നിമ്രോദ് " ദുബായിൽ തുടങ്ങി.


 " നിമ്രോദ് " ദുബായിൽ തുടങ്ങി.


വർണ്ണ ശബളമായ ചടങ്ങിലൂടെ നിമ്രോദ് എന്ന ചിത്രത്തിന്റെ തുടക്കം ദുബായിൽ അരങ്ങേറി.സിറ്റി ടാർഗറ്റ് എന്റെർടൈൻ മെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമ്മിച്ച് ആർ.എ.ഷഫീർ സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം.




ഷാർജയിലെ സഫാരി മാളിൽ വലിയ ജനസമൂഹത്തിന്റെസാന്നിദ്ധ്യത്തിലാണ് ഈ ചിത്രത്തിൻ്റെ ആരംഭം കുറിക്കപ്പെട്ടത്.അഭിനേതാക്കളും, അണിയറ പ്രവർത്തകരും അടങ്ങുന്ന വലിയൊരു സംഘം ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു .കേരളീയത്തനിമ വിളിച്ചോതുന്ന വാദ്യമേളങ്ങളും ദുബായിലെ വിവിധ സംഘാടനകളിൽ നിന്നുള്ള കലാകാരന്മാരുടെകലാപരിപാടികളും കോർത്തിണക്കിയാണ് പ്രൗഢഗംഭീരമായ ഈ ചടങ്ങ് അരങ്ങേറിയത്.


നിർമ്മാതാവിന്ദം സംവിധായകനും പുറമേ ഈ ചിത്രത്തിലെ അഭിനേതാക്കളായ ഷൈൻ ടോം ചാക്കോ, ആത്മിയാ രാജൻ, Cജോസഫ്‌ ഫെയിം) പ്രശസ്ത അവതാരിക പാർവ്വതി ബാബു,  അമിർ നിയാസ്, ഈ ചിത്രത്തിൽ മുഖ്യവേഷമണിയുന്ന പ്രശസ്ത സംവിധായകൻ ലാൽ ജോസ് എന്നിവരുടെ സാന്നിദ്ധ്യം. ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടു." ഇരയും കാലത്തെ തന്റെ ചലച്ചിത്ര ജീവിതത്തിൽതന്റെഒരു ചിത്രത്തിൻ്റേയും ചടങ്ങുകൾ ദുബായിൽ നടന്നിട്ടില്ലായെന്ന് സംവിധായകൻ ലാൽ ജോസ് തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.


യു.എ.ഇയിൽ തൻ്റെ മൂന്നു ചിത്രങ്ങൾ ചിത്രീകരിച്ചിരുന്നു. അറബിക്കഥ, ഡയമണ്ട് നെക്ലസ്, മ്യാവു എന്നിവ .എന്നിട്ടു കൂടി ദുബായിൽ ഒരു ചടങ്ങ് നടത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഏറെ അഭിനന്ദനമർഹിക്കുന്നതായി ലാൽ ജോസ് പറഞ്ഞു.


പ്രേക്ഷകരെ ഏറെ വശീകരിക്കുവാൻ കഴിയുന്ന ഷൈൻ ടോം ചാക്കോ താളപ്പെരുമ ക്കൊപ്പവും നൃത്തച്ചുവടുകൾ വച്ചും സജീവമായപ്പോൾജനം ആർപ്പുവിളിച്ച് സന്തോഷം പങ്കിട്ടു. പ്രശസ്ത ചലച്ചിത്രനിർമ്മാതാക്കളായ മഹാ സുബൈർ ( വർണ്ണചിത്ര ഫിലിംസ് ) നൗഷാദ് ആലത്തൂർ , പ്രശസ്ത നടി പ്രാച്ചി പ്രഹ്ലാൻ,..എന്നിവരും ഈ ചടങ്ങിൽ സന്നിഹിതരായവരിൽ പ്രമുഖരാണ്.


ഈ ചിത്രത്തിനു വേണ്ടി പ്രത്യേകമായി ചിത്രീകരിച്ച പ്രൊമോ സോങ്ങ് പ്രദർശിപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്.പൂർണ്ണമായും ക്രൈം ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദിവ്യാ പിള്ള.ഉൾപ്പടെ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു.തിരക്കഥ - കെ.എം.പ്രതീഷ്.ഷീലാ പോളിൻ്റെ വരികൾക്ക് സംവിധായകൻ ആർ.എ.ഷഫീർ ഈണം പകർന്നിരിക്കുന്നു.ശേഖർ'വി.ജോസഫാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ്‌ - അയൂബ് ഖാൻ.കലാസംവിധാനം - കോയാസ്.മേക്കപ്പ് - റോണക്സ് സേവ്യർ.കോസ്റ്റ്യും - ഡിസൈൻ - സ മീരാസനീഷ്.പ്രൊജക്റ്റ് ഡിസൈനർ -ലിജു നടേരി.


ജനുവരി ഒന്നിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജോർജിയായിലും കേരളത്തിലെ ഇടുക്കി, പാലക്കാട് എന്നിവിടങ്ങളിലുമായി പൂർത്തിയാകും.


വാഴൂർ ജോസ്.

No comments:

Powered by Blogger.