ജി.കെ പിള്ള പുരസ്ക്കാരം ഷാജി പട്ടിക്കരയ്ക്ക് .

ജി.കെ.പിള്ള ഫൗണ്ടേഷൻ സ്മാരക സിനിമ - സീരിയൽ - സാംസ്കാരിക പ്രഥമ അവാർഡ് 2023 പുരസ്ക്കാരം പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയ്ക്ക് . " ഇരുൾ വീണ വെള്ളിത്തര " എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തതിനാണ് അവാർഡ് .15,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ് . 2023 ഡിസംബർ 30ന് മേവ കൺവൻഷനിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും .

സത്യജിത് റേ ഫിലിം സൊസൈറ്റി അവാർഡ് , ജോൺ എബ്രഹാം പുരസ്ക്കാരം , പി.ജെ. ആന്റണി പുരസ്കാരം, നാഷണൽ ഫിലിം അക്കാഡമി പുരസ്ക്കാരം , വീനസ് ബ്രൈറ്റൈസ്റ്റ് സ്റ്റാർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെൽ അവാർഡ് , കൊയിലാണ്ടി ഫിലിം ഫാക്ടറി പുരസ്ക്കാരം തുടങ്ങിയ പുരസ്ക്കാരങ്ങൾ " ഇരുൾ വീണ വെള്ളിത്തര " എന്ന ഡോക്യുമെന്ററി നേടിയിട്ടുണ്ട്.

No comments:

Powered by Blogger.