ഖൽബിലെ രണ്ടാമതു വീഡിയോഗാനം പുറത്തിറങ്ങി.

 


ഖൽബിലെ 
 രണ്ടാമതു വീഡിയോഗാനം പുറത്തിറങ്ങി.
........................................... 

ഫ്രൈഡേ ഫിലിം സിന്റെ ബാനറിൽ വിജയ്ബാബു നിർമ്മിച്ച്
സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഖൽബ് എന്ന ചിത്രത്തിൻ്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി.

നിന്നെ കണ്ടെന്ന്
എൻ്റെമ്മ പറഞ്ഞെന്ന്
നിലാവു പോലെന്ന്
നീ നല്ല പെണ്ണെന്ന്
രചിച്ച് പ്രകാശ് അലക്സ് ഈണമിട്ട് പ്രശസ്ത സംഗീത സംവിധായകൻ ഹിഷാം
അബ്ദുൾ വഹാബ് ആലപിച്ച മധുര മനോഹരമായ ഗാനമായിരുന്നു ഇത്.
 പുതുമുഖങ്ങളായ രഞ്ചിത്ത് സജീവും നെഹാനസ്സിനുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ
ഹിഷാം മികച്ച ഒരു ഗായകൻ കൂടിയാണന്ന് ഈ ഗാനം തെളിയിക്കുന്നു ' .

https://youtu.be/ZsnkLqBl0jA?si=5i4INoo_QBfRAZoO

ഹൃദ്യമായ ഒരു പ്രണയകഥ പറയുന്ന ഈ ചിത്രം സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയാണ് അവതരിപ്പിക്കുന്നത്.
പന്ത്രണ്ടു ഗാനങ്ങളാണ് ഈ ചിത്രത്തിൽ ഉള്ളത്. അത്രയും പ്രാധാന്യം സംഗീതത്തിന്നു നൽകുന്ന ചിത്രം കൂടിയാണ്.
ആലപ്പുഴ: ബീച്ചിലും.എസ്.ഡി. കോളജിലുമായാട്ടായിരുന്നു ഈ ഗാനരംഗത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
വലിയ മുതൽ മുടക്കോടെ എത്തുന്ന ഈ ചിത്രം ആലപ്പുഴ ബീച്ചിൻ്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയകഥ പറയുന്ന ചിത്രം കൂടിയാണ്.
രാജസ്ഥാനിലും, ഹൈദ്രാബാദിലുമായി ഈ ചിത്രത്തിന്നു വേണ്ടി ഗാനങ്ങൾ ചിരീകരിച്ചിട്ടുണ്ട്.
എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം തന്നെ ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നു '
മികച്ച ആക്ഷൻ രംഗങ്ങൾക്കും ഈ ചിത്രം ഏറെ പ്രാധാന്യം നൽകുന്നുണ്ട്.
എല്ലാ വിധ ആകർഷക ഘടകങ്ങളൂം കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റെർടൈന റായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സിദ്ദിഖ്, ലെന എന്നിവർക്കുപുറമേ ഇരുപത്തിയഞ്ചോളം തെരഞ്ഞെടുത്ത പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഛായാഗ്രഹണം - ഷാരോൺ ശ്രീനിവാസ്.
എഡിറ്റിംഗ് - അമൽ മനോജ്.
കലാസംവിധാനം -അനീസ് നാടോടി.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ-ഷിബു.ജി.സുശീലൻ.
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.

No comments:

Powered by Blogger.