നടി അംബിക മോഹൻ സംവിധാന രംഗത്തേക്ക് .സിനിമയിലുടെയും  സീരിയലിലുടെയും ശ്രദ്ധേയായ നടി അംബിക മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന ടെലി സിനിമയാണ് " രാഹുൽകൃഷ്ണ " .


മയക്ക്മരുന്ന് ഉപയോഗം പൊതു സമൂഹത്തെ ഏങ്ങനെ ബാധിക്കുന്നുവെന്നതാണ് ഈ ടെലി സിനിമയുടെ പ്രമേയം. 


ഇജാസ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്രിസ്റ്റി ബെനറ്റ് , ദിനേശ് പണിക്കർ , രതീഷ് സെബാസ്റ്റ്യൻ എന്നിവരോടൊപ്പം സംവിധായക അംബിക മോഹനും ഒരു പ്രധാനറോളിൽ  അഭിനയിക്കുന്നു. ശ്രീകൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇജാസ് ബഹറിൻ ഈ ടെലി സിനിമ നിർമ്മിക്കുന്നു.സംവിധായകൻ പ്രസന്നൻ പള്ളാശ്ശേരി രചനയും , സന്തോഷ് ശ്രീരാഗം ഛായാഗ്രഹണവും ,ഇർഷാദ് മുഹമ്മദ് എഡിറ്റിംഗും , ധനരാജ്ബാലുശ്ശേരികലാസംവിധാനവും ,പുനലൂർ രവി മേക്കപ്പും, സുനിത ആലുവ കോസ്റ്റുമും നിർവ്വഹിക്കുന്നു. പ്രജിത്ത് കുന്ദംകുളം പ്രൊഡക്ഷൻ കൺട്രോളറും , ഗോപി ചുറ്റനാട് പ്രൊഡക്ഷൻ മാനേജരുമാണ്.സലിം പി. ചാക്കോ .

No comments:

Powered by Blogger.