ഗാനമാധുരി : പ്രകാശനം ചെയ്തു.


 

ഗാനമാധുരി : പ്രകാശനം ചെയ്തു.പ്രശസ്ത മുൻകാല ഗായിക പി.മാധുരിയുടെ ചലച്ചിത്ര സംഗീത സംഭാവനകൾ കോർത്തിണക്കിയ ഗാനമാധുരി എന്ന പുസ്തകം ഐ.എഫ്.എഫ്. കെ പ്രധാന വേദിയായ ടാഗോറിലെ ഫോട്ടോ എക്സിബിഷൻ സെന്ററിൽ ഇന്ന് പ്രകാശനം ചെയ്തു.


പ്രശസ്ത ഗാനനിരൂപകൻ ടി.പി. ശാസ്തമംഗലം ഫോട്ടോ എക്സിബിഷൻ ക്യൂറേറ്ററും ഫോട്ടോഗ്രാഫറുമായ ആർ.ഗോപാലകൃഷ്ണന് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

 ചലച്ചിത്ര സംവിധായകരായ ശാന്തിവിള ദിനേശ്, ബെന്നി ആശംസ, കൊല്ലം മധു, പി.ആർ.ഓ. റഹീം പനവൂർ, ജെയിംസ് നാലാഞ്ചിറ, മഞ്ചത്തല സുരേഷ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

   

ചലച്ചിത്ര മാധ്യമ പ്രവർത്തകരായ പ്രദീപ് കുമാരപിള്ള, അനിൽ.ആർ.എൽ. എന്നിവരാണ് ഗ്രന്ഥരചന നിർവ്വഹിച്ചത്.
No comments:

Powered by Blogger.