"വയസ്സെത്രയായി? മുപ്പത്തി...".
വിവാഹപ്രായമായിട്ടും പല കാരണങ്ങളാൽ കല്യാണം കഴിക്കാനാകാതെ വിഷമിക്കുന്ന ചെറുപ്പക്കാർക്കുവേണ്ടി ഒരു പുതിയ സിനിമ. ഷിജു യു സി- ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്ന് തിരക്കഥയെഴുതി പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പേരും കൗതുകകരമാണ്


 "വയസ്സെത്രയായി? മുപ്പത്തി...". ഇന്നാണ് Official Title അനൗൺസ്‌മെന്റിലൂടെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിവരങ്ങൾ പുറത്തുവിട്ടത്.


കിങ് ഓഫ് കൊത്ത, ജാൻ എ മൻ, അജഗജാന്തരം, ജല്ലിക്കെട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതനായ പ്രശാന്ത് മുരളി നായകനാകുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മെറീന മൈക്കിൾ, മഞ്ജു പത്രോസ്, ജയകുമാർ, സാവിത്രി ശ്രീധരൻ, അരിസ്റ്റോ സുരേഷ്, രമ്യ സുരേഷ്, ചിത്ര നായർ, ഉണ്ണിരാജ, പ്രദീപ്‌ ബാലൻ, നിർമൽ പാലാഴി, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, മുഹമ്മദ്‌ എരവട്ടൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. 


Made in വടകര എന്ന ക്യാപ്ഷനോടെ ഉത്തര മലബാറിലെ ഗ്രാമീണന്തരീക്ഷം പശ്ചാത്തലമാക്കിക്കൊണ്ട് നിർമിച്ചിരിക്കുന്ന ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്, പീസ്, അഭ്യൂഹം, പ്രൈസ് of പോലീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷമീർ ജിബ്രാനാണ്. സിബു സുകുമാരൻ, സൻഫീർ എന്നിവർ ചേർന്ന് ഒരുക്കിയിരിക്കുന്ന ഗാനങ്ങൾ ജനുവരി ഒന്നിന് പുറത്തിറങ്ങും. ചിത്രം ഫെബ്രുവരി ആദ്യ ആഴ്ച തന്നെ  തീയേറ്ററുകളിൽ എത്തും.

No comments:

Powered by Blogger.