മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന " പഞ്ചായത്ത് ജെട്ടി " ഡിസംബർ പതിനെട്ടിന് തുടങ്ങും.

 


ഒട്ടേറെകാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു പോരുന്ന ജനപ്രിയ സിറ്റ്കോം പരമ്പരയായ മറിമായത്തിലെ മുഴുവൻ അഭിനേതാക്കളുംവെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് " പഞ്ചായത്ത് ജെട്ടി " .


സമീപകാലത്ത് പ്രേക്ഷകരെ ഇത്രയും ആകർഷിച്ച ഒരു കലാസൃഷ്ടി ഇല്ലായെന്നു തന്നെ പറയാവുന്നതാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും ജനങ്ങൾക്കിടയിൽ അത്ര മാത്രം വേരൂന്നിയിരിക്കുന്നു മറിമായത്തിലെ സലിം ഹസ്സൻ, നിയാസ് ബക്കർ ,ഉണ്ണിരാജ്, വിനോദ് കോവൂർ ,മണി ഷൊർത്ത്, മണികണ്ഠൻ പട്ടാമ്പി, രാഘവൻ, റിയാസ്, സജിൻ, ശെന്തിൽ ,അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചനാ നാരായണൻകുട്ടി , സ്നേഹാശീകുമാർ ,വീണാ നായർ, രശ്മി അനിൽ ,കുളപ്പുളി ലീല , സേതുലഷ്മി, ഷൈനി സാറാ, പൗളി വത്സൻ,എന്നിവരുംഇവർക്കു പുറമേ അറുപതിൽപ്പരം അഭിനേതാക്കളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.


മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.


പഞ്ചവർണ്ണതത്ത, ആനക്കള്ളൻ, ആനന്ദം പരമാനന്ദം പുലിവാൽ കല്യാണം.എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ സപ്തത രംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


ഗാനങ്ങൾ - സന്തോഷ് വർമ്മ,രഞ്ജിൻ രാജിൻ്റെ താണു സംഗീതം. ഛായാഗ്രഹണം ക്രിഷ് കൈമൾ , എഡിറ്റിംഗ് -ശ്യാം ശശിധരൻ. കലാസംവിധാനം -സാബു മോഹൻ. കോസ്റ്റ്യും - ഡിസൈൻ - അരുൺ മനോഹർ.മേക്കപ്പ് - ഹസ്സൻ വണ്ടൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രഭാകരൻ കാസർകോട്.പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി. എക്സിക്യുട്ടീവ് 'പ്രൊഡ്യൂസേർസ് - പ്രേംപെപ്കോ ,ബാലൻ.കെ.മങ്ങാട്ട്.
ഡിസംബർ പതിനെട്ട് തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ കലൂർ ഐ.എം.എ. ഹാളിൽ ഈ ചിത്രത്തിൻ്റെ ആരംഭം കുറിക്കും. പത്തൊമ്പതു മുതൽ ചെറായിയിലും പരിസര ങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചികിതരണം ആരംഭിക്കുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.