സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയുടെ ഗാനങ്ങൾ റെക്കാർഡ് തുകക്ക് സോണി മ്യൂസിക്ക് സ്വന്തമാക്കി.സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥയുടെ ഗാനങ്ങൾ റെക്കാർഡ് തുകക്ക് സോണി മ്യൂസിക്ക് സ്വന്തമാക്കി. 


📸 Watch this video on Facebook

https://www.facebook.com/share/v/zdGw1ph9iQu9fMa6/?mibextid=jmPrMh


കലാപരവും സാമ്പത്തിക വിജയവും നേടി, നിരവധി പുരസ്ക്കാരങ്ങളും നേടിയ ന്നാ താൻ കേസ് കൊട്-എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണപൊതുവാൾ സംവിധാനം ചെയ്യുന്നസുരേശൻ്റേയുംസുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിൻ്റെ ഗാനങ്ങൾ സോണി മ്യൂസിക്ക് വൻതുകക്ക് കൈവശമായിരിക്കുന്നു.


രാജേഷ് മാധവനും ചിത്രാ നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പയ്യന്നൂരിലേയുംസമീപപ്രദേശങ്ങളിലേയും തെരഞ്ഞെടുത്ത നിരവധി കലാകാരന്മാരും അഭിനയിക്കുന്ന വലിയ ജനപങ്കാളിത്തമുള്ള ഒരു ചിത്രമണിത്.നൂറ്റി ഇരുപതിലേറെ ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടിവന്നത്.


വലിയ മുതൽ മുടക്കോടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഇതിനകം തന്നെ ചലച്ചിത്ര പ്രേമികളുടെ ഇടയിൽ  ഏറെചർച്ചാവിഷയമായിരിക്കുന്നു.ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിന്നുണ്ട്. സിൽവർവേ പ്രൊഡക്ഷൻ സിസ്റ്റ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലപ്പള്ളിയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


സഹനിർമ്മാതാക്കൾ - രതീഷ് ബാലകൃഷ്ണപ്പൊതുവാൾ,ജെയ്.കെ., വിവേക് ഹർഷൻ ,എക്സിക്കുട്ടീവ് പ്രൊഡ്യുസേഴ്സ് - മനു ടോമി, രാഹുൽ നായർ,ഡോൺ വിൻസൻ്റിൻ്റേതാണ് സംഗീതം,ഗാനങ്ങൾ - വൈശാഖ് സുഗുണൻ.ഛായാഗ്രഹണം - സബിൻ ഊരാളു ക്കണ്ടി,എഡിറ്റിംഗ് - ആകാശ് തോമസ്,കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ,മിഥുൻ ചാലിശ്ശേരി. മേക്കപ്പ് - ലിബിൻ മോഹനൻ കോസ്റ്റ്യും ഡിസൈൻ -സുജിത് സുധാകരൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂർ .


ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു


വാഴൂർ ജോസ്.

No comments:

Powered by Blogger.