പ്രശസ്ത ഗാനരചയിതാവും കവിയുമായ കെ. ജയകുമാർ രചന നിർവഹിക്കുന്ന " കൈലാസത്തിലെ അതിഥി എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.


പ്രശസ്ത ഗാനരചയി താവും കവിയുമായ  കെ. ജയകുമാർ രചന നിർവഹിക്കുന്ന " കൈലാസത്തിലെ അതിഥി  എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.


ട്രൈപ്പാൾ  ഇന്റർനാഷണലിന്റെ ബാനറിൽ ശ്രീ അജിത് കുമാർ എം പാലക്കാട്.  എൽ.പി സതീഷ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രമാണ് കൈലാസത്തിലെ അതിഥി.


അജയ് ശിവറാം ചിത്രം സംവിധാനം ചെയ്യുന്നു.ശ്രീ കെ ജയകുമാർ കഥ,തിരക്കഥ, സംഭാഷണം രചിച്ച് ഗാനരചന നിർവ്വ ഹിക്കുന്ന ചിത്രമാണിത്.  സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കോവളം കബനി ഹൗസിൽ വച്ച് നടന്നു. പൂജാ ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. തുടർന്ന് കോവളത്തും കേരള- തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിച്ചു.
കൈലാസത്തിലെ അതിഥി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം  നിർവഹിക്കുന്നത്  അജി വാവച്ചൻ. സംഗീത സംവിധാനം  വിജയ്ചമ്പത്ത്. എഡിറ്റിംഗ്  ബിബിൻ വിശ്വൽ ഡോൻസ്.ചീഫ് അസോസിയേറ്റ് ഡയറക്ടർ ഡോ. ശ്രീജിത്ത് സൈമൺ. വസ്ത്രാലങ്കാരം ദേവൻ കുമാരപുരം. മേക്കപ്പ് ബിനു കരുമം. ആർട്ട്‌ ഡയറക്ടർ സജിത്ത് ആനയറ. പ്രൊഡക്ഷൻ കൺട്രോളർ ശ്യാം സരസ്.ഗായിക മാതംഗി അജിത് കുമാർ.സ്റ്റിൽസ് സമ്പത്ത് നാരായണൻ. അസിസ്റ്റന്റ് ഡയറക്ടർ അഭിഷേക് ശശിധരൻ. പി ആർ ഒ   എം കെ ഷെജിൻ.

No comments:

Powered by Blogger.