മലയാള സിനിമയിൽ 25വർഷം പൂർത്തിയാക്കിയ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെ ആദരിച്ചു .കോഴിക്കോട് മലബാർ സൗഹൃദ വേദിയുടെ അഭിമുഖ്യത്തിൽ മലയാള സിനിമയിൽ 25വർഷം പൂർത്തി യാക്കിയ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെ കോഴിക്കോട് ഠൗൺ ഹാളിൽ നടന്ന  ചടങ്ങിൽ  പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പൊന്നാട അണിയിച്ച് ആദരിച്ചു. 


സംവിധായകനും മലബാർ സൗഹൃദ വേദി ചെയർമാനുമായ പി.കെ. ബാബുരാജ് , സംവിധായകൻ ഷാജൂൺ കാര്യാൽ , നിർമ്മാതാവ് സജിത്കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 


ഷാജി പട്ടിക്കര സംവിധാനം ചെയ്ത " ഇരുൾവീണ വെള്ളിത്തിര " എന്ന ഡോക്യുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു.

No comments:

Powered by Blogger.