മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന " നേര് " ഡിസംബർ 21ന് തിയേറ്ററുകളിൽ എത്തും.മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന " നേര് " ഡിസംബർ 21ന് തിയേറ്ററുകളിൽ എത്തും. പ്രിയാമണി , അനശ്വര രാജൻ , ശാന്തി മായാദേവി , ജഗദീഷ് , സിദ്ദീഷ് , ശ്രീധന്യ ,മാത്യൂ വർഗ്ഗീസ് , നന്ദു , ദിനേശ് പ്രഭാകർ , കെ.ബി. ഗണേശ് കുമാർ , പ്രശാന്ത് നായർ , രശ്മി അനിൽ , അർഫാസ് അയൂബ് , കലാഭവൻ ജിന്റോ , ശങ്കർ ഇന്ദുചൂഡൻ , ചെഫ് പിള്ള തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ജിത്തു ജോസഫ് , ശാന്തി മായാദേവി എന്നിവരാണ് രചന നിർവ്വഹിക്കുന്നത്. വിനായക് ശശികുമാർ ഗാനരചനയും, വിഷ്ണു ശ്യാം സംഗീതവും , സതീഷ് കുറുപ്പ് ഛായാഗ്രഹണവും, വി.എസ് വിനായക് എഡിറ്റിംഗും , ലിന്റോ ജിത്തു കോസ്റ്റ്യമും , അമൽ ചന്ദ്രൻ മേക്കപ്പും നിർവ്വഹിക്കുന്നു.


ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ദൃശ്യം, ദൃശ്യം 2 , ട്വൽത് മാൻ  എന്നി ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും, ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണിത്. 


നീണ്ടഇടവേളയ്ക്ക്ശേഷംമോഹൻലാൽ ഒരു നിയമ കഥയുമായി തിരിച്ച് എത്തുന്നു. വക്കീലായി നിരവധി ജനപ്രിയ സിനിമകളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. ഒരു കോടതി മുറി യുദ്ധത്തിന്റെ നാടകീയതയും സസ്പെൻസും ഈ ചിത്രത്തിലുടെ പ്രേക്ഷകർക്ക് കാണാം. നിയമപരമായ ഒരു ത്രില്ലർ സിനിമയായിരിക്കും ഇത്.


സലിം പി. ചാക്കോ 

No comments:

Powered by Blogger.